Posted On
date_range Updated On
date_range കോവളം എം.എൽ.എ എം വിൻസെന്റിന്റെ കാർ അടിച്ചുതകർത്തു
തിരുവനന്തപുരം: കോവളം എം.എൽ.എ എം വിൻസെന്റിന്റെ കാർ അടിച്ചുതകർത്തു. വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ ആണ് തകര്‍ത്തത്. ഇന്ന് രാവിലെയാണ് എം.എൽ.എ ഓഫീസിന് മുമ്പിൽ നിറുത്തിയിട്ടിരുന്ന കാർ അടിച്ചുതകർത്തത്. ഈ സമയം ഓഫീസിൽ എം.എൽ.എ ഉണ്ടായിരുന്നു
ഉച്ചക്കട സ്വദേശി സന്തോഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. ഇയാള്‍ മാനസികഅസ്വാസ്ഥ്യമുള്ളയാളാണെന്ന് പൊലീസ് അറിയിച്ചു. ശബരിമല സ്ത്രീ പ്രവേശനം തടഞ്ഞില്ല, മുല്ലപ്പെരിയാർ ഡാം പൊട്ടാതിരിക്കാൻ നടപടി എടുക്കണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിയുടെ ആക്രമണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.