Posted On
date_range Updated On
date_range കൊട്ടിയൂർ പീഡനം: വൈദികെൻറ ജാമ്യാപേക്ഷയിൽ വിധി 19ന്
തലശ്ശേരി: പ്ലസ് വൺ വിദ്യാർഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ മുഖ്യ പ്രതി ഫാ. റോബിൻ വടക്കുംചേരിയുടെ ജാമ്യാപേക്ഷയിൽ വിധിപറയുന്നത് തലശ്ശേരി ഒന്നാം അഡീഷനൽ ജില്ല സെഷൻസ് കോടതി ഈ മാസം 19ലേക്ക് മാറ്റി. അതിനിടെ വൈദികെൻറ റിമാൻഡ് കാലാവധി ഇൗമാസം 30വരെ നീട്ടി.
ജില്ല സ്പെഷൽ ജയിലിൽ റിമാൻഡിൽ കഴിയുന്ന വൈദികനെ റിമാൻഡ് കാലാവധി അവസാനിച്ചതിനെ തുടർന്ന് തിങ്കളാഴ്ച രാവിലെ കോടതിയിൽ ഹാജരാക്കിയിരുന്നു. വൈദികെൻറ കൂട്ടുപ്രതിയായ ഒമ്പതുപേരും കോടതി നോട്ടീസ് നൽകിയതിനെ തുടർന്ന് തിങ്കളാഴ്ച കോടതിയിൽ ഹാജരായി. ഇവർക്ക് കുറ്റപത്രത്തിെൻറ പകർപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.