കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയില്‍ ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിനെ അന്വേഷണ സംഘം ചോദ്യം ചെയ്തു. പയ്യോളിയിലെ ക്രൈബ്രാഞ്ച് ഓഫീസിലെത്തിച്ചാണ് ചോദ്യം ചെയ്തത്. മൊഴി രേഖപ്പെടുത്തിയ ശേഷം ഷാജുവിനെ അന്വേഷണ സംഘം വിട്ടയച്ചു.
ഭാര്യ ജോളി നടത്തിയ കൊലപാതകങ്ങളെക്കുറിച്ച് അറിവുണ്ടായിരുന്നെന്ന് ഷാജു പൊലീസിനോട് പറഞ്ഞു. ഭയം കാരണമാണ് പുറത്തുപറയാതിരുന്നത്. തന്നെയും കൊല്ലുമെന്ന് പേടിയുണ്ടായിരുന്നെന്നും ഷാജു പറഞ്ഞു.
അതേസമയം, വ്യാജ വില്‍പത്രം നിര്‍മിക്കാന്‍ ജോളിയെ സഹായിച്ചെന്ന് സംശയമുള്ള ഡെപ്യൂട്ടി തഹസില്‍ ജയശ്രീയെയും ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്. റോയിയുടെ മരണം അന്വേഷിച്ച മുന്‍ എസ്.ഐ രാമനുണ്ണിയെയും ചോദ്യം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.