കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പര കേസിലെ മുഖ്യപ്രതി ജോളിയെയും രണ്ടും മൂന്നും പ്രതികളായ എം.എസ്. മാ ത്യു, പ്രജികുമാർ എന്നിവരെയും ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. പ്രതികളുടെ പൊലീസ് കസ്റ്റഡി വെള്ളിയാഴ്ച അവസാനി ച്ച സാഹചര്യത്തിലാണ് ഇവരെ ജയിലിലേക്കയച്ചത്. ശനിയാഴ്ച വീണ്ടും കോടതിയിൽ ഹാജരാക്കും. അതിനിടെ, സിലിയുടെ മരണവുമായി ബന്ധപ്പെട്ട കേസിലും ജോളിയുടെ അറസ്റ്റ് രേഖപ്പെടുത്തി.
താമരശേരി കോടതിയാണ് കസ്റ്റഡി കാലാവധി കഴിഞ്ഞതിനെ തുടർന്ന് ജോളി അടക്കം മൂന്നു പ്രതികളെയും ജയിലിലേക്ക് അയച്ചത്. സിലിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് എം.എസ്. മാത്യുവിനെയും അറസ്റ്റ് ചെയ്യാൻ കോടതി അനുമതി നൽകിയിട്ടുണ്ട്. കൂടത്തായി കൊലപാതക പരമ്പരയില്‍ ജോളിയുടെ ഭര്‍ത്താവ് റോയ് തോമസിെൻറ മരണത്തില്‍ മാത്രമാണ് നിലവില്‍ അറസ്റ്റുണ്ടായിട്ടുള്ളത്.
പ്രതികളുമായി കോടതിയിൽ വെച്ച് സംസാരിക്കാൻ അഭിഭാഷകർക്ക് അനുമതി നൽകിയിരുന്നു. എന്നാൽ, രഹസ്യമായി സംസാരിക്കണമെന്ന അഭിഭാഷകരുടെ ആവശ്യം അന്വേഷണ ഉദ്യോഗസ്ഥർ എതിർത്തു.
ചോദ്യം ചെയ്യലിനോട് സഹകരിക്കാതെ ജോളി അസുഖം അഭിനയിക്കുന്നതായി അന്വേഷണ സംഘം പറഞ്ഞിരുന്നു. നില്‍ക്കാനോ ഇരിക്കാനോ കഴിയുന്നില്ലെന്നാണ് ജോളി പറയുന്നത്. ഇത് അന്വേഷണത്തെ ബാധിക്കുന്നുണ്ടെന്നും അന്വേഷണ സംഘം പറഞ്ഞു. അന്വേഷണ സംഘത്തെ വഴിതിരിച്ചു വിടാനായി ചോദ്യം ചെയ്യലില്‍ ബോധപൂര്‍വ്വം തെറ്റായ വിവരങ്ങള്‍ ജോളി പങ്ക് വെയ്ക്കുന്നത് കണ്ടെത്തിയതായും പൊലീസ് പറയുന്നു.
ഒരു ഭാഗത്ത് അഭിനയവും മറുഭാഗത്ത് കള്ള മൊഴികളും - ഇതായിരുന്നു കസ്റ്റഡിയിലെ അവസാന ദിവസങ്ങളില്‍ ജോളി അന്വേഷണ സംഘത്തിന് മുമ്പില്‍ തീര്‍ത്ത പ്രതിബന്ധങ്ങള്‍. നില്‍ക്കാനോ ഇരിക്കാനോ കഴിയുന്നില്ലെന്നായിരുന്നു ജോളിയുടെ നിലപാട്. ഇത് ചോദ്യം ചെയ്യലിനെ ബാധിച്ചു. ബുധനാഴ്ച അഭിഭാഷകനെ കണ്ടതിനു ശേഷമായിരുന്നു ജോളിയുടെ അഭിനനയ നീക്കമെന്നാണ് അന്വേഷണ സംഘം പറയുന്നത്. മൊഴികള്‍ പലതും തങ്ങളെ വഴി തെറ്റിക്കാനാണെന്നും അന്വേഷണ സംഘം പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.