Posted On
date_range Updated On
date_range കൂടത്തായിയിലെ വീട്ടില്‍ നിന്ന് രേഖകള്‍ കടത്തിയെന്ന് നാട്ടുകാര്‍
കോഴിക്കോട്: കൂടത്തായില്‍ ആറ് പേര്‍ മരിച്ച പൊന്നാമറ്റം വീട്ടില്‍ നിന്ന് ഇന്നലെ രേഖകള്‍ കടത്തിയതായി നാട്ടുകാര്‍ പൊലീസിന് മൊഴി നല്‍കി.
അറസ്റ്റിലായ ജോളിയുടെ രണ്ടാം ഭർത്താവ് ഷാജുവാണ് രേഖകള്‍ ചാക്കില്‍ കെട്ടി ഓട്ടോറിക്ഷയില്‍ കടത്തിയത്. എന്നാല്‍ ചാക്കില്‍ എന്താണെന്ന് ചോദിച്ചപ്പോള്‍ പുസ്തകങ്ങളാണെന്നാണ് ഷാജു മറുപടി നല്‍കിയതെന്ന് ഓട്ടോ ഡ്രൈവര്‍ പറഞ്ഞു.
ജോളി അറസ്റ്റിലായതിന് പിന്നാലെയാണ് വീട്ടിലെ സാധനങ്ങള്‍ മാറ്റാന്‍ ഷാജു ഓട്ടോറിക്ഷ വിളിച്ചതെന്ന് ഓട്ടോ ഡ്രൈവര്‍ മീഡിയവണിനോട് പറഞ്ഞു. അതിനിടെ എത്രയും വേഗം ഫൊറന്‍സിക് ഫലം ലഭ്യമാക്കണമന്ന് ആവശ്യപ്പെട്ട് എസ്.പി ഫോറന്‍സിക് വിഭാഗത്തിന് കത്തയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.