?????????? ??????????? ???? ?????????? ???????????? ?????

കൂടത്തായി കൊലപാതകം: വീട് പൂട്ടി മുദ്രവെച്ചു; പ്രതികൾ റിമാൻഡിൽ

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയില്‍ അറസ്റ്റിലായ മൂന്ന് പ്രതികളേയും കോടതി റിമാന്‍ഡ് ചെയ്തു. ഇവരെ കോഴിക്കോട് ജില്ലാ ജയിലേക്ക് മാറ്റി. 14 ദിവസത്തേക്കാണ് ജോളി, മാത്യു, പ്രജുകുമാര്‍ എന്നീ മൂന്ന് പ്രതികളെ താമരശേരി കോടതി റിമാൻഡ് ചെയ്തത്. രാത്രി 11 മണിയോടെ വൈദ്യ പരിശോധന നടത്തിയ ഇവരെ മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കിയിരുന്നു.

പ്രതികളെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് കൊണ്ടുള്ള അപേക്ഷ കോടതി ബുധനാഴ്ച പരിഗണിക്കും. ജോളിയുടെ മുന്‍ ഭര്‍ത്താവ് റോയി തോമസിൻെറ മരണം സംബന്ധിച്ച് രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റെങ്കിലും ആറ് ദുരൂഹമരണങ്ങളിലേയും ഇവരുടെ പങ്കാളിത്തം അന്വേഷണ സംഘം സ്ഥിരീകരിച്ചിട്ടുണ്ട്. റിമാൻഡ് റിപോര്‍ട്ടിലും കസ്റ്റഡി അപേക്ഷയിലുമാണ് ഇക്കാര്യം വിശദീകരിച്ചിരിക്കുന്നത്. അതേസമയം കൊലപാതകം നടന്ന കൂടത്തായിയിലെ വീട് പൊലീസ് പൂട്ടി മുദ്രവെച്ചു. തെളിവുകൾ നശിപ്പിക്കപ്പെടാൻ സാധ്യതയുള്ളതിനാലാണ് വീട് പൂട്ടിയത്.

ദുരൂഹമരണങ്ങളിൽ കൂടുതൽ പേർക്ക്​ പങ്കുണ്ടെന്ന്​ ജോളി മൊഴി നൽകിയതായി സൂചനയുണ്ട്​. റോയിയുടെ മരണമൊഴികെയുള്ള കേസുകളിലാണ്​ ജോളിക്ക് കൂടുതൽ പേരിൽ നിന്ന്​​ സഹായം ലഭിച്ചിരിക്കുന്നത്​. സംശയിക്കുന്നവർ പൊലീസ്​ നിരീക്ഷണത്തിലാണ്​. ജോളിയെ കസ്​റ്റഡിയിൽ ലഭിച്ചതിന്​ ശേഷം ഇക്കാര്യത്തിൽ കൂടുതൽ ചോദ്യം ചെയ്യലുണ്ടാകും.

koodathai deaths by Anonymous DfAgZ7 on Scribd

Full View

2002 മു​ത​ല്‍ 2016 വ​രെ കാ​ല​യ​ള​വി​ലാ​ണ് കു​ടും​ബ​ത്തി​ലെ ആ​റു​പേ​ര്‍ ഒ​രേ സാ​ഹ​ച​ര്യ​ത്തി​ല്‍ മ​രി​ച്ച​ത്. റി​ട്ട. അ​ധ്യാ​പി​ക​യാ​യ അ​ന്ന​മ്മ തോ​മ​സാ​ണ് 2002 ആ​ഗ​സ്​​റ്റ്​ 22ന് ​ആ​ദ്യം മ​രി​ച്ച​ത്. അ​ന്ന​മ്മ​യെ കൊ​ല​പ്പെ​ടു​ത്തി​യാ​ല്‍ വീ​ടി​​​​​​​​​െൻറ ഭ​ര​ണ​വും സ്വത്തും കൈ​പ്പി​ടി​യി​ലാ​കു​മെ​ന്ന ധാ​ര​ണ​യി​ലാ​ണ് ആ​ദ്യ കൊ​ല. തു​ട​ര്‍ന്ന് ആ​റു വ​ര്‍ഷ​ത്തി​നു​ശേ​ഷം 2008ലാ​ണ് അ​ന്ന​മ്മ​യു​ടെ ഭ​ര്‍ത്താ​വ് ടോം ​തോ​മ​സ് മ​രി​ച്ച​ത്. ജോ​ളി​ക്കും ഭ​ര്‍ത്താ​വി​നും സ്വ​ത്ത് വി​റ്റ് പ​ണം ന​ല്‍കി​യെ​ങ്കി​ലും ഇ​നി കു​ടും​ബ​സ്വ​ത്തി​ല്‍ ഒ​രു അ​വ​കാ​ശ​വു​മു​ണ്ടാ​യി​രി​ക്കി​ല്ലെ​ന്ന്​ അ​ദ്ദേ​ഹം അ​റി​യി​ച്ചി​രു​ന്നു. ഇതിനിടെ, ടോം ​തോ​മ​സ് അ​മേ​രി​ക്ക​യി​ൽ പോ​കാ​നി​രു​ന്ന​ത്​ ജോ​ളി ത​ട​സ്സ​പ്പെ​ടു​ത്തി. തു​ട​ര്‍ന്നാ​ണ് അ​ദ്ദേ​ഹം കൊ​ല്ല​പ്പെ​ട്ട​ത്. 2011ല്‍ ​ടോം തോ​മ​സി‍​​​​​​​​െൻറ മ​ക​നും ജോ​ളി​യു​ടെ ഭ​ര്‍ത്താ​വു​മാ​യ റോ​യ് തോ​മ​സും കൊ​ല്ല​പ്പെ​ട്ടു.

റോ​യ് തോ​മ​സി‍​​​​​​​​െൻറ മ​ര​ണ​ത്തി​ല്‍ അ​ന്ന​മ്മ​യു​ടെ സ​ഹോ​ദ​ര​നും അ​യ​ല്‍വാ​സി​യു​മാ​യ എം.​എം. മാ​ത്യു സം​ശ​യം പ്ര​ക​ടി​പ്പി​ക്കു​ക​യും തു​ട​ര്‍ന്ന് പോ​സ്​​റ്റ്​​മോ​ര്‍ട്ടം ന​ട​ത്തു​ക​യും ചെ​യ്തു. ഇ​തി​ലാ​ണ് മ​ര​ണ​കാ​ര​ണം സ​യ​നൈ​ഡാ​ണെ​ന്ന് മ​ന​സ്സി​ലാ​യ​ത്. ജോളിക്ക്​ സ​യ​നൈ​ഡ്​ എത്തിച്ചു നൽകിയത്​ മാ​ത്യു എ​ന്ന ഷാ​ജിയും​ പ്ര​ജി​കു​മാ​റുമാണെന്ന്​ എസ്​​.പി പറഞ്ഞു.

എ​ന്നാ​ല്‍, റോ​യ് തോ​മ​സി​​​​​​​​​െൻറ മ​ര​ണം ആ​ത്മ​ഹ​ത്യ​യെ​ന്ന നി​ഗ​മ​ന​ത്തി​ല്‍ പൊ​ലീ​സ്​ എ​ത്തു​ക​യാ​യി​രു​ന്നു. റോ​യി​യു​ടെ മ​ര​ണ​ത്തി​ല്‍ സം​ശ​യം പ്ര​ക​ടി​പ്പി​ക്കു​ക​യും പോ​സ്​​റ്റ്​​മോ​ര്‍ട്ട​ത്തി​ന് നി​ര്‍ബ​ന്ധം പി​ടി​ക്കു​ക​യും ചെ​യ്ത​തി​നാ​ലാ​ണ് 2014 ഏ​പ്രി​ല്‍ 24ന് ​അ​മ്മാ​വ​നാ​യ എം.​എം. മാ​ത്യു​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ​ത്. ഇ​തി​നി​ട​യി​ല്‍ ടോം ​തോ​മ​സി‍​​​​​​​​െൻറ സ​ഹോ​ദ​ര​​​​​​​​​െൻറ മ​ക​ന്‍ ഷാ​ജു​വു​മാ​യി ജോ​ളി പ്ര​ണ​യ​ത്തി​ലാ​യി. ഇ​തി​നു​ള്ള ത​ട​സ്സം നീ​ക്കാ​നാ​ണ്​ ഷാ​ജു​വി​​​​​​​​​െൻറ ഭാ​ര്യ സി​ലി​യെ​യും മ​ക​ളെ​യും കൊ​ല​പ്പെ​ടു​ത്തി​യ​ത്.

Tags:    
News Summary - koodathai deaths

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.