Posted On
date_range Updated On
date_range ട്രെയിൻ അനുവദിക്കണം; കൊല്ലത്ത് അന്തർ സംസ്ഥാന തൊഴിലാളികളുടെ പ്രതിഷേധം
കൊല്ലം: നാട്ടിലേക്ക് മടങ്ങാൻ ട്രെയിൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലത്ത് അന്തർ സംസ്ഥാന തൊഴിലാളികളുടെ പ്രതിഷേധം. നീണ്ടകര ചെട്ടിക്കുളങ്ങര േകന്ദ്രീകരിച്ച് ബോട്ടുകളിൽ ജോലിചെയ്യുന്ന തൊഴിലാളികളാണ് പ്രതിഷേധിച്ചത്. തോപ്പിൽ കടവ് ഭാഗത്തായിരുന്നു പ്രതിഷേധം.
താമസ സ്ഥലത്തേക്ക് മടങ്ങിപോകണമെന്ന് നിരവധി തവണ ആവശ്യപ്പെെട്ടങ്കിലും തയാറാവത്തതിനെ തുടർന്ന് പൊലീസ് ലാത്തിവീശി. ലോക്ഡൗണിനെ തുടർന്ന് നിർത്തിവെച്ച ജോലി ജൂൺ ഒമ്പതിന് ആരംഭിക്കുന്ന ട്രോളിങ് അവസാനിക്കാതെ വീണ്ടും തുടങ്ങില്ല. ഇൗ സാഹചര്യത്തിലാണ് നാട്ടിലേക്ക് മടങ്ങാൻ ട്രെയിൻ അനുവദിക്കണമെന്ന ആവശ്യവുമായി തൊഴിലാളികൾ പ്രതിഷേധവുമായെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.