കൊളത്തൂർ (മലപ്പുറം): പ്രമുഖ വിദ്യാഭ്യാസ പ്രവർത്തകനും മുസ്ലിം ലീഗ് മലപ്പുറം ജില്ല ട്രഷററുമായ കൊളത്തൂർ ടി. മുഹമ്മദ് മൗലവി അന്തരിച്ചു. 73 വയസ്സായിരുന്നു. കേരള പബ്ലിക് സർവിസ് കമീഷൻ അംഗമായി പ്രവർത്തിച്ച അദ്ദേഹം പ്രഭാഷകൻ എന്ന നിലയിലും പ്രാഗൽഭ്യം തെളിയിച്ചിട്ടുണ്ട്.
ബുധനാഴ്ച വൈകീട്ടാണ് ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് പെരിന്തൽമണ്ണ എം.ഇ.എസ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച പുലർച്ച 5.25നായിരുന്നു അന്ത്യം. ഖബറടക്കം വെള്ളിയാഴ്ച രാവിലെ എട്ടിന് കൊളത്തൂർ ജലാലിയ്യ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
പ്രഥമ ജില്ല കൗൺസിൽ വൈസ് പ്രസിഡൻറ്, കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ സംസ്ഥാന പ്രസിഡൻറ്, ലീഗ് ജില്ല വൈസ് പ്രസിഡൻറ്, സംസ്ഥാന പ്രവർത്തക സമിതിയംഗം തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചു. 1980ലെ ഭാഷാസമരത്തിൽ നേതൃപരമായ പങ്കുണ്ടായിരുന്നു. കൊളത്തൂരിലെ പരേതനായ താഴത്തേതിൽ അഹമ്മദ് മൊല്ലയുടെയും ഉമ്മാത്തയുടെയും മകനായി 1946 ഫെബ്രുവരി നാലിനാണ് ജനനം.
ഭാര്യ: ജമീല (റിട്ട. അധ്യാപിക, എ.എൽ.പി സ്കൂൾ, കൊളത്തൂർ). മക്കൾ: മുഹമ്മദ് ഇബ്രാഹിം (അബൂദബി), മുഹമ്മദ് മുഖ്താർ (അധ്യാപകൻ, പി.ടി.എം.എച്ച്.എസ്, എടപ്പലം), മുഹമ്മദ് ശിഹാബ് (ഹെൽത്ത് ഇൻസ്പെക്ടർ, പാങ്ങ് പി.എച്ച്.സി), അമീന ശാനിബ (ഒമാൻ), ജമീല ലാഫിയ (അധ്യാപിക, പി.കെ.എച്ച്.എം.എൽ.പി.എസ്, പടപ്പറമ്പ്).
മരുമക്കൾ: ആബിദ പൊൻമുണ്ടം (അധ്യാപിക, വളാഞ്ചേരി എം.ഇ.എസ്.എച്ച്.എസ്), ഫെബിന മങ്കട (അധ്യാപിക, എ.എം.എച്ച്.എസ്, തിരൂർക്കാട്), നഷീദ കുറ്റിപ്പുറം (അധ്യാപിക, ജി.എൽ.പി.എസ്, അത്തിപ്പറ്റ), നൗഷാദ് ബാബു വടക്കാങ്ങര (ഒമാൻ), അഫ്സൽ ജമാൽ കോഡൂർ (അധ്യാപകൻ, ഗവ. കോളജ്, കൊണ്ടോട്ടി).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.