Posted On
date_range Updated On
date_range കോടിയേരി ബാലകൃഷ്ണനും ചികിത്സക്കായി അമേരിക്കയിലേക്ക്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് പിന്നാലെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ചികിത്സക്കായി അമേരിക്കയിലേക്ക് പുറപ്പെടുന്നു. അടുത്ത ആഴ്ചയാണ് കോടിയേരിയും അമേരിക്കയിലെത്തുന്നതെന്നാണ് സൂചന. രണ്ടാഴ്ചത്തെ ചികിത്സക്ക് ശേഷമായിരിക്കും മടക്കം.
കുറഞ്ഞ കാലത്തേക്കുള്ള പരിപാടി ആയതിനാൽ സെക്രട്ടറിയുടെ ചുമതല മറ്റാർക്കും കൈമാറിയിട്ടില്ല. പാർട്ടി സെന്ററായിരിക്കും ചുമതല നിർവഹിക്കുക.
മുഖ്യമന്ത്രി പിണറായി വിജയൻ തുടർ ചികിത്സക്കായി ഈ മാസം 23നാണ് അമേരിക്കയിലേക്ക് പോകുന്നത്. മുഖ്യമന്ത്രി മെയ് പത്തിന് തിരിച്ചെത്തുമെന്നാണ് സൂചന.
ഇത് മൂന്നാം തവണയാണ് ചികിത്സാ ആവശ്യത്തിനായുള്ള മുഖ്യമന്ത്രിയുടെ യാത്ര. അമേരിക്കയിലെ മയോ ക്ലിനിക്കിലാണ് ചികിത്സ. യാത്രക്കായി കേന്ദ്രസർക്കാരിനോട് അനുമതി തേടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.