കൊച്ചി പുല്ലേപടി പാലത്തിന് സമീപം വൻ തീപിടിത്തം

കൊച്ചി: എ​റ​ണാ​കു​ളം പു​ല്ലേ​പ്പ​ടി റെ​യി​ൽ​വേ മേ​ൽ​പ്പാ​ല​ത്തി​ന​ടി​യി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ആ​ക്രി ഗോ​ഡൗ​ണി​ൽ വ​ൻ തീ​പി​ടി​ത്തം. ശ​നി​യാ​ഴ്ച വൈ​കീ​ട്ട് ആ​റു മ​ണി​യോ​ടെ അ​ര​ങ്ങ​ത്ത് റോ​ഡി​ൽ ‘മാ​ധ്യ​മം’ കൊ​ച്ചി യൂ​നി​റ്റി​ന് എ​തി​ർ​വ​ശ​ത്ത് മേ​ൽ​പ്പാ​ല​ത്തി​ന​ടി​യി​ലെ ആ​ക്രി കൂ​ട്ടി​യി​ട്ട ഇ​ട​ത്താ​ണ് തീ​പ​ട​ർ​ന്ന​ത്. സ​മീ​പ​ത്തെ ബോ​യ്സ് ഹോ​സ്റ്റ​ലി​നോ​ട് ചേ​ർ​ന്ന് ഗോ​ഡൗ​ണി​ന്‍റെ ഷീ​റ്റ് കൊ​ണ്ട് മ​റ​ച്ച ഭാ​ഗ​ത്ത് ക​ത്തി തു​ട​ങ്ങി​യ തീ ​സ​മീ​പ​ത്തേ​ക്ക് ആ​ളി​പ്പ​ട​രു​ക​യാ​യി​രു​ന്നു. ഗാ​ന്ധി​ന​ഗ​ർ, ക്ല​ബ് റോ​ഡ് ഫ​യ​ർ സ്റ്റേ​ഷ​നു​ക​ളി​ൽ നി​ന്നാ​യി നാ​ല് യൂ​നി​റ്റു​ക​ളെ​ത്തി ര​ണ്ട് മ​ണി​ക്കൂ​ർ നീ​ണ്ട പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ൽ തീ ​അ​ണ​ച്ചു. തീ​പ്പി​ടി​ത്തം മൂ​ലം ത​മ്മ​നം-​പു​ല്ലേ​പ്പ​ടി റോ​ഡി​ലൂ​ടെ​യു​ള്ള വാ​ഹ​ന ഗ​താ​ഗ​തം ഏ​റെ നേ​രം ത​ട​സ്സ​പ്പെ​ട്ടു. ആ​ള​പാ​യ​മി​ല്ല.

Tags:    
News Summary - Major fire breaks out near Pullepadi bridge in Kochi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.