Posted On
date_range Updated On
date_range മന്ത്രി കെ.എൻ ബാലഗോപാൽ ജി.എസ്.ടി ഉപസമിതിയിൽ
ന്യൂഡൽഹി: കേന്ദ്ര, സംസ്ഥാന ധനമന്ത്രിമാർ ഉൾപ്പെട്ട ജി.എസ്.ടി കൗൺസിലിെൻറ പുതിയ ഉപസമിതിയിൽ കേരളത്തിെൻറ പുതിയ ധനമന്ത്രി കെ.എൻ. ബാലഗോപാൽ.
പ്രത്യേക കോേമ്പാസിഷൻ വ്യവസ്ഥ പദ്ധതി, നികുതി ചോർച്ച തടയൽ തുടങ്ങിയ കാര്യങ്ങളിൽ ശിപാർശ നൽകുന്നതിനാണ് ഒഡിഷ ധനമന്ത്രി നിരഞ്ജൻ പൂജാരി കൺവീനറായി സമിതി രൂപവത്കരിച്ചത്.
പാൻമസാല, മണൽ ഖനനം എന്നിവക്ക് ലെവി ചുമത്തുന്നതിന് നിലവിലെ വ്യവസ്ഥകൾ പര്യാപ്തമാണോ എന്ന കാര്യവും പരിശോധിക്കും. ആറു മാസത്തിനകം സമിതി റിപ്പോർട്ട് നൽകുമെന്ന് ധനമന്ത്രാലയം വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.