യാത്ര മാർഗനിർദേശങ്ങൾ: പ്രവാസി കുടുംബങ്ങളെ തെരുവിലിറക്കും -കെ.എം.സി.സി

മലപ്പുറം: യാത്രാപ്രശ്​നത്തിൽ പ്രവാസി കുടുംബങ്ങളെ അണിനിരത്തി സമരം സംഘടിപ്പിക്കാൻ​ മലപ്പുറത്ത് ചേർന്ന സൗദി കെ.എം.സി.സി ദേശീയ കമ്മിറ്റി പ്രവർത്തകയോഗം തീരുമാനിച്ചു. മുസ്​ലിം ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരമാണ്​ കെ.എം.സി.സി സമരരംഗത്തിറങ്ങുന്നത്​.


കോവിഡ്​ വ്യാപന പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാറി​​​​െൻറ പുതിയ യാത്ര മാർഗനിർദേശങ്ങൾ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടിലാക്കുന്നത് സൗദിയിലെ പ്രവാസികളെയാണ്. നടപ്പാക്കാൻകഴിയാത്ത നിബന്ധനകൾ പിൻവലിക്കുക, അവധിക്ക്​ വന്ന് കുടുങ്ങിയവർക്ക്​ സർക്കാർ പ്രഖ്യാപിച്ച ധനസഹായം വിതരണം ചെയ്യുക തുടങ്ങിയവയാണ്​ പ്രധാന ആവശ്യങ്ങൾ. ഗൾഫിൽ മരിച്ചവരുടെ കുടുംബങ്ങളെ കൂടി സമരമുഖത്തേക്ക് കൊണ്ടുവരുമെന്നും നേതാക്കൾ അറിയിച്ചു.

സൗദി കെ.എം.സി.സി പ്രസിഡൻറ്​ കെ.പി. മുഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. പി.കെ. കുഞ്ഞാലിക്കുട്ടി എം.പി ഉദ്ഘാടനം ചെയ്തു. ഫാസ് മുഹമ്മദലി, ഗഫൂർ പട്ടിക്കാട്, ഹനീഫ പാണ്ടികശാല തുടങ്ങിയവർ സംസാരിച്ചു. 

Tags:    
News Summary - kmcc to protest in pravasi return issue-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.