??.?? ????

നേരത്തെ അട്ടിമറി ശ്രമമുണ്ടായി; ഇപ്പോൾ അന്വേഷണം തൃപ്തികരം -ബഷീറിന്‍റെ കുടുംബം

കോഴിക്കോട്: പൊലീസ് അന്വേഷണത്തിൽ പ്രതികരണവുമായി ഐ.എ.എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാറിടിച്ച് കൊല്ലപ്പെട്ട മാധ്യമപ്രവർത്തകന്‍റെ കുടുംബം. കേസ് അന്വേഷണത്തിൽ നേരത്തെ അട്ടിമറി ശ്രമം നടക്കുന്നതായി സംശയമുണ്ടായിരുന്നെന്നും എന്നാൽ ഇപ്പോൾ അന്വേഷണത്തിൽ തൃപ്തിയുണ്ടെന്നും സഹോദരൻ അബ്ദുറഹിമാൻ പറഞ്ഞു.

സർക്കാറിന്‍റെ ഭാഗത്തുനിന്നും പ്രതിപക്ഷ നേതാവിന്‍റെ ഭാഗത്തുനിന്നും മാധ്യമപ്രവർത്തകരുടെ ഭാഗത്തുനിന്നും പിന്തുണയുണ്ട്. ബഷീറിന്‍റെ കുടുംബത്തിന് വേണ്ടി എന്ത് ചെയ്യാനാകുമെന്ന് തീരുമാനിക്കണമെന്നും സഹോദരൻ വ്യക്തമാക്കി.

വെള്ളിയാഴ്ച അർധരാത്രിയാണ് മദ്യപിച്ച് അമിതവേഗതയിൽ ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാറിടിച്ച് അപകടമുണ്ടായത്.

Tags:    
News Summary - km basheer family against police-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.