തിരുവനന്തപുരം: യുവ െഎ.എ.എസുകാരനായ ശ്രീറാം വെങ്കിട്ടരാമൻ അമിതേവഗത്തിൽ ഒാടിച്ച കാറിടിച്ച് മാധ്യമപ്രവർത്തകൻ കെ.എം. ബഷീർ മരിച്ച സംഭവത്തിൽ പൊലീസിെൻറ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര വീഴ്ച. കഴിഞ്ഞ ദിവസം നടന്ന സംഭവത്തിൽ തെളിവ് നശിപ്പിച്ച് രക്ഷപ്പെടാൻ ശ്രീറാം പലതരത്തിലുള്ള കള്ളക്കളികളും നടത്തി. അതിന് പൊലീസും കൂട്ടുനിന്നു. ഇൗ ഒത്തുകളിയിലൂടെ കേസ് തന്നെ അട്ടിമറിക്കുന്ന നിലയിലായിരുന്നു കാര്യങ്ങൾ. എന്നാൽ മുഖ്യമന്ത്രിയുടെ ഒാഫിസിേൻറതുൾപ്പെടെ ഇടപെടലാണ് പിന്നീട് ശ്രീറാമിെൻറ അറസ്റ്റിലേക്ക് കാര്യങ്ങൾ കൊണ്ടുപോയത്.
വീഴ്ച ഒന്ന്: സംഭവസ്ഥലത്ത്
ശനിയാഴ്ച പുലർച്ച 12.55ന് അപകടം. വിളിപ്പാടകലെയുള്ള പൊലീസ് സ്റ്റേഷനിൽനിന്ന് പൊലീസ് എത്തിയത് 1.05ന്. മ്യൂസിയം പൊലീസ് അപകടസ്ഥലത്തെത്തിയപ്പോൾതന്നെ വാഹനം ഓടിച്ചത് പുരുഷനാെണന്ന് ദൃക്സാക്ഷികൾ മൊഴി നൽകി. എന്നാൽ ഇത് കേൾക്കാൻ പൊലീസ് തയാറായില്ല. വാഹനമോടിച്ചത് താനാണെന്ന് വഫ പറഞ്ഞെങ്കിലും അവരെ വൈദ്യപരിശോധനക്ക് പോലും വിധേയയാക്കാതെ ഉബർ വിളിച്ച് വീട്ടിൽ പറഞ്ഞുവിട്ടു.
ശ്രീരാം വെങ്കിട്ടരാമനെ തിരിച്ചറിഞ്ഞപ്പോൾ പൊലീസുകാർ അദ്ദേഹത്തെ സഹായിക്കാൻ ശ്രമിച്ചു. അദ്ദേഹം മദ്യപിച്ചിരുന്നെന്ന് അപ്പോൾ മ്യൂസിയം സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്.െഎയും സമ്മതിക്കുന്നു. എന്നാൽ മദ്യപിച്ചോയെന്ന് വൈദ്യപരിശോധന നടത്താതെ കൈക്ക് പരിക്കേറ്റെന്ന് ശ്രീറാം പറഞ്ഞതിനെതുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയി. അതിനിടയിൽ ഫോറൻസിക് പരിശോധനയോ സ്ഥലത്തെ മഹസ്സറോ തയാറാക്കാതെ അപകടമുണ്ടാക്കിയ കാർ സംഭവസ്ഥലത്തുനിന്ന് മാറ്റി.
വീഴ്ച രണ്ട്: ആശുപത്രിയിൽ
ശ്രീറാമിനെ ജനറൽ ആശുപത്രിയിലെത്തിച്ചപ്പോൾ കേസ് എഴുതി നിയമപരമായല്ല കൊണ്ടുവന്നത്. അതുകൊണ്ടാണ് രക്തസാമ്പിളെടുത്ത് മദ്യപിച്ചതിന് ശാസ്ത്രീയ തെളിവ് ശേഖരിക്കാനാകാതെ പോയത്. ജനറൽ ആശുപത്രിയിലെ ഡോക്ടറോട് ശ്രീറാം മദ്യപിച്ചിട്ടുണ്ടോയെന്ന റിപ്പോർട്ട് പോലും പൊലീസ് ആവശ്യപ്പെട്ടില്ല. ദേഹപരിശോധന മാത്രമാണ് ആവശ്യപ്പെട്ടത്.
രക്തസാമ്പിൾ എടുക്കുന്നതിനെ ശ്രീറാം എതിർത്തെന്നാണ് പൊലീസിെൻറ ന്യായം. അതിനുശേഷം 10 മണിക്കൂർ കഴിഞ്ഞാണ് രക്തസാമ്പിൾ ശേഖരിച്ചത്. ഒാരോ മണിക്കൂർ കഴിയുേമ്പാഴും മദ്യപിച്ച വ്യക്തിയുടെ രക്തത്തിലെ ആൽക്കഹോളിെൻറ അളവ് കുറയും. അത് കേസിൽ നിർണായകമാകും.
വീഴ്ച മൂന്ന്: മൊഴികൾ അവഗണിച്ചു, തെളിവുകൾ ശേഖരിച്ചില്ല
രണ്ട് ഓട്ടോ ഡ്രൈവർമാരും ഒരു യാത്രക്കാരനും അപകടം കാണുകയും വാഹനം ഓടിച്ചത് പുരുഷനാണെന്ന് പൊലീസിനെ അറിയിക്കുകയും ചെയ്തതാണ്. എന്നാൽ ഇത് രേഖപ്പെടുത്താതെയാണ് വാഹനം ഓടിച്ചത് ആരെന്ന് അറിയില്ലെന്ന അവ്യക്തത സൃഷ്ടിച്ചത്. ഇതേ രീതിയിലാണ് എഫ്.െഎ.ആർ തയാറാക്കിയതും. സ്ഥലത്തുനിന്ന് ഫോറൻസിക് പരിശോധന നടത്തി തെളിവുകൾ ശേഖരിക്കുന്നതിലും കാലതാമസമുണ്ടായി. രാവിലെ എട്ട് മണി വരെ അപകടം നടന്ന സ്ഥലത്ത് പൊലീസ് ബന്തവസും ഏർപ്പെടുത്തിയില്ല.
വീഴ്ച നാല്: കണ്ണടച്ച കാമറകൾ
തലസ്ഥാനത്ത് വി.െഎ.പികൾ എപ്പോഴും യാത്രചെയ്യുന്ന മ്യൂസിയം-വെള്ളയമ്പലം റോഡിൽ 50 ലേറെ സി.സി.ടി.വി കാമറകളുള്ളതാണ്. സംഭവം നടന്ന് ആദ്യ 10 മണിക്കൂർ പൊലീസ് ഇൗ കാമറകൾ പരിശോധിച്ചില്ല. ഇൗ പൊലീസ് കാമറകളിൽ ബഹുഭൂരിപക്ഷവും കഴിഞ്ഞ രണ്ടാഴ്ചയിലേറെയായി പ്രവർത്തിക്കുന്നില്ലെന്നതാണ് സത്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.