കെ.കെ. രമയുടെ എം.എൽ.എ വാഹനത്തിന് ടി.പിയുടെ ബൈക്കിന്‍റെ നമ്പർ

വടകര: ടി.പി. ചന്ദ്രശേഖരന്‍റെ മൊബൈൽ നമ്പർ ഒൗദ്യോഗിക നമ്പറായി സ്വീകരിച്ചതിന് പിന്നാലെ ഒൗദ്യോഗിക വാഹനത്തിലും ടി.പിയുടെ ഓർമകളെ നിലനിർത്തി ഭാര്യയും വടകര എം.എൽ.എയുമായ കെ.കെ. രമ. എം.എൽ.എയുടെ ഒൗദ്യോഗിക വാഹനത്തിന് ടി.പിയുടെ ബൈക്കിന്‍റെ നമ്പറാണ് നൽകിയിരിക്കുന്നത്.

രാഷ്ട്രീയ-സാമൂഹിക രംഗങ്ങളിലെല്ലാം സജീവമായിരുന്ന ടി.പി. ചന്ദ്രശേഖരന്‍റെ ബൈക്കിന്‍റെ നമ്പറായ KL 18 A 6395 എന്ന നമ്പർ നാട്ടുകാർക്കെല്ലാം സുപരിചിതമായിരുന്നു. ഈ ബൈക്കിൽ സഞ്ചരിക്കുമ്പോഴാണ് 2012 മേയ് നാലിന് രാത്രി ടി.പിയെ ഇടിച്ചുവീഴ്ത്തി വെട്ടിക്കൊല്ലുന്നത്.

കെ.കെ. രമ എം.എൽ.എയുടെ വാഹനത്തിന് KL 18 AA 6395 എന്ന നമ്പറാണ് ലഭിച്ചിരിക്കുന്നത്. ഈ നമ്പറിനായി നേരത്തെ തന്നെ മോട്ടോർ വാഹന വകുപ്പിൽ അപേക്ഷ നൽകിയിരുന്നു.

ടി.പിയുടെ മൊബൈൽ നമ്പറായിരുന്ന 9447933040 ആണ് രമയുടെ ഔദ്യോഗിക നമ്പറായി ഉപയോഗിക്കുന്നത്. ഏത് ആവശ്യങ്ങൾക്കും സഖാവ് ടി.പിയെ ആളുകള്‍ എങ്ങനെയാണോ ബന്ധപ്പെട്ടിരുന്നത്, ഇനിയും അതുപോലെ ഏത് സമയത്തും ആ നമ്പറില്‍ വിളിക്കാമെന്ന് എം.എൽ.എ പറഞ്ഞിരുന്നു. 

Tags:    
News Summary - kk rema mla official car number same as the tps bike number

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.