Posted On
date_range Updated On
date_range റിബേഷ് കൂടുതൽ കാര്യങ്ങൾ പറയാത്തതിൽ കാരണമുണ്ടാകും; കാഫിർ സ്ക്രീൻ ഷോട്ടിൽ പ്രതികരണവുമായി കെ.കെ. ലതിക
കോഴിക്കോട്: കാഫിർ സ്ക്രീൻ ഷോട്ടിൽ പ്രതികരണവുമായി സി.പി.എം നേതാവും മുൻ എം.എൽ.എയുമായ കെ.കെ. ലതിക. സി.പി.എം സെക്രട്ടറി ഗോവിന്ദൻ മാഷ് പറഞ്ഞതിലപ്പുറം പറയാനില്ലെന്ന് ലതിക മാധ്യമങ്ങളോട് പറഞ്ഞു.
റിബേഷ് കൂടുതൽ കാര്യങ്ങൾ പറയാത്തതിൽ കാരണമുണ്ടാകും. റിബേഷിന് മാത്രമല്ല ഇടതുപക്ഷത്തെ ഒരാൾക്കും ഇതിൽ പങ്കുണ്ടാകില്ല. തെരഞ്ഞെടുപ്പ് സമയത്ത് ഒരു തരത്തിലുള്ള വർഗീയ പരാമർശങ്ങളും ഉണ്ടാവരുതെന്ന നിർദേശമുണ്ടായിരുന്നു. അന്വേഷണം വരട്ടെയെന്നും ലതിക പറഞ്ഞു.
നേരത്തെ, ലതികയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. കാഫിർ വിവാദവുമായി ബന്ധപ്പെട്ട പോസ്റ്റർ കെ.കെ. ലതികയടക്കമുള്ള ഇടതു പ്രൊഫൈലുകളിൽ പ്രത്യക്ഷപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.