കണ്ണൂര്‍: ദേശീയപാത ബൈപാസിനായി കീഴാറ്റൂരിൽ വയൽ ഏറ്റെടുക്കുന്നതിനെതിരെ വയൽക്കിളികൾ പ്രഖ്യാപിച്ച ലോങ് മാർച്ച് ഉടനെയില്ല. ആഗസ്റ്റ് 11ന് തൃശൂരിൽ നടക്കുന്ന സമരസംഗമത്തിൽ ലോങ് മാർച്ചിെൻറ തീയതിയും രീതികളും പ്രഖ്യാപിക്കും. കണ്ണൂരിൽ ചേർന്ന വയൽക്കിളി െഎക്യദാർഢ്യ സമിതിയുടെ സംസ്ഥാനതല സമര കൺെവൻഷനിലാണ് തീരുമാനം. ലോങ് മാർച്ച് നടത്തിപ്പിനായി വിപുലമായ സംഘാടക സമിതിയും കൺെവൻഷനിൽ രൂപവത്കരിച്ചു.
സമരത്തിെൻറ മൂന്നാംഘട്ടമെന്ന നിലയിൽ വിഷുവിന് ശേഷം കീഴാറ്റൂരിൽനിന്ന് തിരുവനന്തപുരത്തേക്ക് ലോങ് മാർച്ച് നടത്തുമെന്ന് വയൽക്കിളികൾ നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, എലിവേറ്റഡ് ഹൈവേ സംബന്ധിച്ച് സര്‍ക്കാര്‍ വ്യക്തത വരുത്താത്തത് സമരക്കാർക്കിടയിൽ ഭിന്നാഭിപ്രായത്തിനിടയാക്കി. ഇതുകൂടാതെ ആഴ്ചകൾ നീളുന്ന മാർച്ചിന് ശക്തമായ മുന്നൊരുക്കങ്ങൾ വേണമെന്നതും ലോങ് മാർച്ച് നീട്ടിവെക്കാൻ കാരണമായി.
സമരകേരളം തിരുവനന്തപുരത്തേക്ക് എന്ന പ്രമേയവുമായാണ് ലോങ് മാർച്ച് നടക്കുക. പരിസ്ഥിതിയെയും ദലിത്-, ആദിവാസി വിഭാഗങ്ങളെയും അവഗണിക്കുന്ന വികസന നയങ്ങള്‍ക്കെതിരെ സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളില്‍ സമരരംഗത്തുള്ളവർ േലാങ് മാർച്ചിൽ പങ്കാളികളാകുമെന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്. ഇതിനായി ജില്ലതല സംഘാടക സമിതികള്‍ രൂപവത്കരിച്ച് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കും.
ദേശീയപാത 30 മീറ്ററില്‍ ആറുവരി പാതയായി വികസിപ്പിക്കുക, നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമം നടപ്പാക്കുക, ജനകീയ വികസനം ജനപക്ഷത്താവുക എന്നീ ആവശ്യങ്ങളാണ് ലോങ് മാര്‍ച്ച് ഉന്നയിക്കുക. കൺെവൻഷൻ കീഴാറ്റൂർ സമരനായിക നമ്പ്രാടത്ത് ജാനകി ഉദ്ഘാടനം ചെയ്തു. ഇത് മുതലെടുപ്പിനുള്ള സമരമല്ലെന്നും അന്നത്തിനും വെള്ളത്തിനുംവേണ്ടിയുള്ള സമരമാണെന്നും ഇൗ സമരം വിജയിപ്പിക്കണമെന്നും അവർ പറഞ്ഞു. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തെ മാറ്റിനിർത്തിക്കൊണ്ടുള്ള ഏറ്റവും ശക്തമായ പാരിസ്ഥിതിക മുന്നേറ്റമാണ് വയൽക്കിളികൾ മുന്നോട്ടുവെക്കുന്ന ലോങ് മാർച്ചെന്ന് കൺവെൻഷനിൽ സംസാരിച്ച കീഴാറ്റൂർ സമരനായകൻ സുരേഷ് കീഴാറ്റൂർ പറഞ്ഞു. ഒറ്റപ്പെട്ട സമരങ്ങളോട് മുഖംതിരിക്കുന്ന സര്‍ക്കാര്‍ സമീപനത്തിന് മാറ്റമുണ്ടാവണമെങ്കില്‍ സമരമുഖത്ത് ഒറ്റക്കെട്ടായി അണിനിരക്കണമെന്നും അദ്ദേഹം പറഞ്ഞു.
ജനകീയ സമരങ്ങൾക്ക് പുറംതിരിഞ്ഞുനിൽക്കുന്ന ഭരണകൂടത്തിന് വലിയ വെല്ലുവിളിയായിട്ടായിരിക്കും ലോങ് മാർച്ച് നടക്കുകയെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന അസി. സെക്രട്ടറി മിർഷാദ് റഹ്മാൻ പറഞ്ഞു. കേരളത്തിലെ മുഴുവൻ സമരങ്ങളും ഇതിൽ കണ്ണിചേരുമെന്നതിൽ തർക്കമില്ലെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.