??????? ???????????

കിദൂരും ഇടയിലക്കാടും പൈതൃകകേന്ദ്ര പട്ടികയിലേക്ക്​

കാസർകോട്​: കിദൂർ പക്ഷിസ​േങ്കതവും ഇടയിലക്കാട്​ കാവും പൈതൃക കേന്ദ്രപട്ടികയിലേക്ക്​ എത്താൻ സാധ്യത. സംസ്ഥാനത്ത്​ പത്താമത്​ പൈതൃക കേന്ദ്രമായി ജില്ലയിലെ നെയ്യംകയം ജൈവ സമ്പത്ത്​ തിരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെയാണ്​ കൂടുതൽ കേന്ദ്രങ്ങൾ പരിഗണനയിലെത്തുന്നത്​. കൂടുതൽ കേന്ദ്രങ്ങൾ കണ്ടെത്തി പ്രഖ്യാപനം നടത്താൻ പഞ്ചായത്തുകളോട്​ ജൈവ വൈവിധ്യ ബോർഡ്​ ആവശ്യപ്പെട്ടിരുന്നു. പൈതൃക കേന്ദ്രങ്ങളായി തിരഞ്ഞെടുക്കപ്പെട്ടാൽ കേന്ദ്ര -സംസ്​ഥാന ഫണ്ട്​ ലഭിക്കും.

കഴിഞ്ഞ മാസമാണ്​ മുളിയാര്‍ ഗ്രാമപഞ്ചായത്ത്​  നെയ്യങ്കയം സംസ്​ഥാനത്തെ പത്താമത്തെ പ്രാദേശിക പൈതൃക കേന്ദ്രമായി പ്രഖ്യാപിച്ചത്​.  22 മത്സ്യ ഇനങ്ങളും 111 സസ്യയിനങ്ങളും 20 തരം ചിത്രശലഭങ്ങളും ആറിനം ഉരഗങ്ങളും 12 തരം പക്ഷികളും മൂന്നിനം സസ്തനികളും 11 ഇനം തുമ്പികളുമുള്‍പ്പെടുന്ന അപൂര്‍വ ജൈവ വ്യവസ്​ഥയാണ് നെയ്യംകയത്തിനുള്ളത്​. നെയ്യംകയത്തി​​െൻറ പ്രഖ്യാപനം മാതൃകയായി.

ഇടയിലക്കാട് കാവ്​  ജൈവവൈവിധ്യ പൈതൃക കേന്ദ്രമാക്കാനുള്ള നടപടി  ജൈവവൈവിധ്യ ബോര്‍ഡി​​െൻറ നേതൃത്വത്തില്‍ ആരംഭിച്ചിട്ടുണ്ട്.  കുരങ്ങൻമാർക്ക്​ വിരുന്നൂട്ടുന്ന അപൂർവ കാഴ്​ച ഇവിടെയുണ്ട്​.
നെല്‍പാടങ്ങളും പാറപ്രദേശങ്ങളുമുള്ള ലാറ്ററൈറ്റ് ഭൂമിയും ചെറിയ വനപ്രദേശവുമുള്‍പ്പെടെ വ്യത്യസ്ത ഭൂപ്രദേശങ്ങള്‍ സ്ഥിതിചെയ്യുന്ന കിദൂരിലെ പക്ഷിഗ്രാമമാണ് മറ്റൊന്ന്. ഇതുവരെ പ്രദേശത്തുനിന്നും 174 പക്ഷികളെയാണ് വിവിധ പക്ഷി നിരീക്ഷകരുടെ സഹായത്തോടെ തിരിച്ചറിഞ്ഞത്. വംശനാശം നേരിടുന്ന ചാരത്തലയന്‍, ബുള്‍ബുള്‍, വെള്ള അരിവാള്‍ കൊക്കന്‍, കടല്‍ക്കാട, ചേരക്കോഴി, വാള്‍കൊക്കന്‍ എന്നിവയുള്‍​െപ്പടെ 38 ദേശാടനപ്പക്ഷികളെയാണ് ഇവിടെ കണ്ടെത്തിയത്. പശ്ചിമഘട്ടത്തില്‍ കാണപ്പെടുന്ന കൊമ്പന്‍ വാനമ്പാടി, ചാരത്തലയന്‍ ബുള്‍ബുള്‍, ഗരുഡന്‍ ചാരക്കാളി, ചെഞ്ചിലപ്പന്‍, ചാരവരിയന്‍ പ്രാവ് തുടങ്ങിയവയും ഇവിടെ കാണാറുണ്ട്​. 

Tags:    
News Summary - kidoor and idayilakkad heritage places

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.