രാജ്യത്ത് ഏറ്റവും ഉയർന്ന ചികിത്സാ നിരക്ക് കേരളത്തിൽ

തിരുവനന്തപുരം: രാജ്യത്ത് ചികിത്സക്ക് ഏറ്റവും കൂടുതൽ പണം ഈടാക്കുന്നത് കേരളത്തിലെ ആശുപത്രികളിലെന്ന് റിപ്പോർട്ട്. ഇൻഷുറൻസ് പരിരക്ഷ വികസിപ്പിച്ചിട്ടും കേരളത്തിലെ ജനങ്ങളുടെ ചികിത്സാ ചെലവുകൾ ഇപ്പോഴും രാജ്യത്തെ ഏറ്റവും ഉയർന്ന നിരക്കിൽ തുടരുകയാണ്. ദേശീയ തലത്തിൽ നടത്തിയ സാമ്പിൾ സർവേ പഠനങ്ങൾ ഇക്കാര്യം വ്യക്തമാക്കുന്നു.

2025 ജനുവരി മുതൽ ഡിസംബർ വരെ രാജ്യത്തെ 1,39,732 വീടുകളിലാണ് എൻ‌.എസ്‌.എസ് ആരോഗ്യ സർവേ നടത്തിയത്. നാഷണൽ സാമ്പിൾ സർവേയുടെ (എൻ‌.എസ്‌.എസ്) 80-ാമത് റൗണ്ട് സാമൂഹിക-സാമ്പത്തിക സർവേയായ 'ഗാർഹിക സാമൂഹിക ഉപഭോഗം: ആരോഗ്യം' എല്ലാ ആരോഗ്യ സൂചകങ്ങളിലും കേരളം മുന്നിലാണ്. രോഗാവസ്ഥ, കിടത്തിച്ചികിത്സ നിരക്കുകൾ, സ്വകാര്യ ആ ശുപത്രപികളെ ആശ്രയിക്കൽ എന്നിവയിൽ കേരളം രാജ്യത്ത് ഒന്നാമതാണ്.

എൻ‌എസ്‌എസ് ഡാറ്റ പ്രകാരം, സർവേയുടെ അവസാന 15 ദിവസത്തെ കാലയളവിൽ, രോഗബാധിതരായ ആളുകളുടെ അനുപാതം (പി‌.പി.‌ആർ‌.എ) അനുസരിച്ച്, കേരളത്തിൽ ഏറ്റവും ഉയർന്ന രോഗാവസ്ഥയുണ്ട്. ഇത് 39.7ശതമാനം ആണ്. ഇത് ദേശീയ ശരാശരിയായ 13.1ശതമാനത്തിന്റെ മൂന്നിരട്ടിയാണ്. 75-ാം റൗണ്ടിനുശേഷം കേരളത്തിനുള്ള പി‌.പി‌.ആർ‌.എ കുത്തനെ ഉയർന്നു. 2017-18 ൽ ഏകദേശം 24.5 ശതമാനത്തിൽ നിന്ന് നിലവിൽ 39.7 ശതമാനം ആയി. ഏകദേശം 15 ശതമാനം പോയിന്റുകളുടെ വർദ്ധനവ് ആണ് രേഖപ്പെടുത്തിയത്. കേരളക്കിൽ ആളുകൾ വരുമാനത്തിന്‍റെ വലിയൊരു ഭാഗം ചികിത്സാ ആവശ്യങ്ങൾക്കായി ചെവവഴിക്കേണ്ടിവരുന്നതായും പഠനങ്ങൾ പറയുന്നു. 

Tags:    
News Summary - Kerala’s out-of-pocket expense in hospitals still among the highest in country

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.