തിരുവനന്തപുരം: ഭൂമി ലഭ്യതയിലെ പരിമിതികളും ഉയർന്ന ഭൂവിലയും വേതന നിരക്കും നടപടിക്രമങ്ങളിലെ കാലതാമസവും കേരളത്തെ നിക്ഷേപ സൗഹൃദം അല്ലാതാക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നതായി മുഖ്യമന്ത്രി വി.ഡി. സതീശൻ. ഇത് പരിഹരിക്കുന്നതിനായി ഇൻവെസ്റ്റ് കേരളം സെൽ സ്ഥാപിക്കുമെന്ന് ബജറ്റിൽ മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രഖ്യാപനം.
മികച്ച മനുഷ്യവിഭവശേഷി, ഉയർന്ന സാക്ഷരത, മികച്ച ആരോഗ്യ വിദ്യാഭ്യാസ സൂചികകൾ, ശക്തമായ ഉപഭോക്തൃ വിപണി, സാമൂഹ്യ സ്ഥിരത എന്നിവ കേരളത്തിൻറെ വലിയ ശക്തികളാണ്. എന്നാൽ, ഭൂമി ലഭ്യതയടക്കമുള്ള ഘടകങ്ങൾ തടസ്സമാണ്. ഇവ മാറിയാൽ മാത്രമേ സാമ്പത്തിക വളർച്ചയ്ക്കും സമഗ്ര പ്രാദേശിക വികസനത്തിനും ഉതകുന്ന തരത്തിലുള്ള നിക്ഷേപകരെ ആകർഷിക്കാൻ സാധിക്കുകയുള്ളൂ. അതിനായി ഡാറ്റാ അധിഷ്ഠിത ഇൻവെസ്റ്റ് കേരളം എന്ന പേരിൽ ഒരു പ്രത്യേക സെൽ രൂപീകരിക്കും. ഭൂമി ഏറ്റെടുക്കലിൽ നേരിടുന്ന തടസ്സങ്ങൾ പരിഹരിക്കുന്നതിന് സമയബന്ധിതമായി സത്വര നടപടികൾ സ്വീകരിക്കും.
നിക്ഷേപകർക്ക് ആവശ്യമായ ഭൂമി, നിയമപരമായ വിവിധ അനുമതികൾ, നിക്ഷേപാനന്തര പിന്തുണ എന്നിവ ഓരോ ഘട്ടത്തിലും ഉറപ്പുവരുത്തുന്ന ഏകജാലക സംവിധാനമായിരിക്കും ഇൻവെസ്റ്റ് കേരളം സെൽ. ഇതിനുള്ള മാർഗ്ഗരേഖയായി പ്രോജക്ട് ഇംപ്ലിമെൻറേഷൻ പ്രോട്ടോക്കോൾ നടപ്പിലാക്കും.
പദ്ധതി നിർവഹണം ത്വരിതപ്പെടുത്തുന്നതിലൂടെയും നിക്ഷേപകരുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതിലൂടെയും കേരളത്തിൽ ഉടനീളം തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും വ്യവസായിക വൈവിധ്യ വൽക്കരണത്തിനും സാങ്കേതിക വിദ്യയുടെ കൈമാറ്റത്തിനും സുസ്ഥിര സാമ്പത്തിക വളർച്ചയ്ക്കും ഇത് മികച്ച സംഭാവന നൽകും. നിക്ഷേപത്തിന് തയ്യാറായ പദ്ധതികളുടെ പൈപ്പ്ലൈൻ നിലനിർത്തുന്നതിലൂടെ കേരളത്തിൻറെ ദീർഘകാല വികസന ലക്ഷ്യങ്ങളുമായി പൊരുത്തപ്പെടുന്നതും വിവിധ മേഖലകളിൽ മുൻഘണന അടിസ്ഥാനത്തിൽ നിക്ഷേപം ആകർഷിക്കുന്നതുമായ പ്രവർത്തനങ്ങൾ ഈ സംവിധാനം വഴി ഏറ്റെടുക്കാൻ കഴിയും.
പദ്ധതികളുടെ പുരോഗതിയും പൂർത്തീകരണവും കൃത്യമായി നിരീക്ഷിച്ച് വിജയകരമാകുമെന്ന് ഉറപ്പുവരുത്തുന്നതിനും മാർഗനിർദ്ദേശങ്ങൾ നൽകുന്നതിനും മുഖ്യമന്ത്രി അധ്യക്ഷനായും വ്യവസായമന്ത്രി ഉപാധ്യക്ഷനായും ബന്ധപ്പെട്ട മേഖലകളിലെ വിദഗ്ധരെ ഉൾപ്പെടുത്തി ഇൻവെസ്റ്റ്മെന്റ് അഡ്വൈസറി കൗൺസിൽ രൂപീകരിക്കും. സർക്കാരിൻറെ നിക്ഷേപ പ്രോത്സാഹന സംവിധാനങ്ങളിൽ മികച്ച പ്രഫഷണലിസം കൊണ്ടുവരുന്നതിനും പുതുയുഗ കേരളത്തിന് വഴിയൊരുക്കുന്നതിനും ഇതൊരു നിർണായകമായ ചുവടുവൈപ്പായിരിക്കുമെന്നും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.