തിരുപ്പൂർ: തിരുപ്പൂരിൽ ജോലി തേടിയെത്തിയ മലയാളി യുവതിക്കുനേരെ ലൈംഗികാതിക്രമ ശ്രമം നടത്തിയ ലോറി ഡ്രൈവർ അറസ്റ്റിൽ. യാസിർബാബു നഗർ സ്വദേശി ഫൈസൽ അഹമ്മദിനെയാണു തിരുപ്പൂർ സൗത്ത് പൊലീസ് അറസ്‌റ്റ് ചെയ്‌തത്. കഴിഞ്ഞ ദിവസം രാത്രി 12നാണ് സംഭവങ്ങളുടെ തുടക്കം.
ട്രെയിനിൽ തിരുപ്പൂരിലെത്തിയ 25 കാരി സെൻട്രൽ ബസ് സ്റ്റാൻഡിൽ നിൽക്കുകയായിരുന്നു. അതുവഴി വന്ന യുവാവ് യുവതിയുമായി സംസാരിക്കുകയും താൻ വസ്‌ത്രനിർമാണ സ്ഥാപനത്തിൽ ജോലിചെയ്യുന്ന ആളാണെന്നു തെറ്റിദ്ധരിപ്പിച്ച് ജോലി വാഗ്ദാനം നൽകി ഇരുചക്രവാഹനത്തിൽ കൂട്ടിക്കൊണ്ടുപോവുകയുമായിരുന്നു. ഒരുമണിയോടെ തിരുപ്പൂർ നല്ലൂരിനു സമീപം പുതുപ്പാളയത്ത് ആളൊഴിഞ്ഞ പ്രദേശത്ത് എത്തിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് കേസ്.
ഓടിരക്ഷപ്പെട്ട യുവതി രാത്രിയിൽ തുറന്നുപ്രവർത്തിച്ചിരുന്ന ബേക്കറിയിലെത്തി വിവരം അറിയിച്ചു. ബേക്കറി തൊഴിലാളികൾ അറിയിച്ചതിനെ തുടർന്ന് നല്ലൂർ പൊലീസ് എത്തി പരിശോധന നടത്തിയെങ്കിലും യുവാവിനെ കണ്ടെത്താനായിരുന്നില്ല. എന്നാൽ, സി.സി.ടി.വി കേന്ദ്രീകരിച്ച് അന്വേഷണം തുടർന്നു. അന്വേഷണത്തിന് പൊലീസ് പ്രത്യേക സംഘവും രൂപവത്കരിച്ചു
സെൻട്രൽ ബസ് സ്റ്റാൻഡിലെയും പുതുപ്പാളയം ഭാഗത്തെയും നിരീക്ഷണ കാമറകൾ പരിശോധിച്ചതിൽനിന്നാണ് പ്രതിയെ കണ്ടെത്താനായത്. യുവാവ് ലോറിയിൽ ലോഡുമായി പോയി തിരികെ എത്തിയശേഷം മദ്യപിച്ച് വരുന്നതിനിടെയാണു യുവതിയെ തെറ്റിദ്ധരിപ്പിച്ച് കൂട്ടിക്കൊണ്ടുപോയതെന്ന് സി.സി.ടി.വി ദൃശ്യങ്ങളിൽനിന്ന് വ്യക്തമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.