കോട്ടയം: കനത്ത മഴയിൽ റോഡുകൾക്ക് വൻ നാശം. പ്രധാന റോഡുകളെല്ലാം തകർന്നു. മഴയും മണ്ണിടിച്ചിലും മൂലം ദേശീയ-സംസ്ഥാന പാതകളടക്കം 3000 കിലോമീറ്ററോളം റോഡ് തകർന്നതായാണ് പൊതുമരാമത്ത് വകുപ്പിെൻറ കണക്ക്. ഇവയുടെ അറ്റകുറ്റപ്പണിക്കായി 3000 കോടി രൂപ അടിയന്തരമായി വേണ്ടിവരുമെന്ന് വകുപ്പ് സർക്കാറിന് റിേപ്പാർട്ട് നൽകി. അടുത്ത മന്ത്രിസഭ യോഗം ഇക്കാര്യം ചർച്ചചെയ്യും. തകർന്ന റോഡുകളുടെ കണക്കെടുത്ത് വരുകയാണ്. വെള്ളക്കെട്ടാണ് പെെട്ടന്നുള്ള തകർച്ചക്ക് കാരണമെന്നും സാേങ്കതിക വിഭാഗം ചീഫ് എൻജിനീയർ അറിയിച്ചു.
കോട്ടയം, ഇടുക്കി, പത്തനംതിട്ട, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് വ്യാപകമായ നാശം. മധ്യകേരളത്തിൽ 50-60 ശതമാനം റോഡുകളും തകർന്നു. മലപ്പുറം ജില്ലയിൽ പ്രധാന നഗരങ്ങളിലെ റോഡുകൾ സഞ്ചാരയോഗ്യമല്ലാതായി. വീതികുറവുള്ള കൊല്ലം-തേനി ദേശീയപാതയിലെ തകർച്ച അപകടസാധ്യതയും സൃഷ്ടിച്ചിട്ടുണ്ട്. രാത്രിയാത്ര കൂടുതൽ അപകടത്തിന് വഴിയൊരുക്കുമെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്. മുണ്ടക്കയം മുതൽ കുമളി വരെ മിക്കയിടത്തും റോഡ് തകർന്നു. പീരുമേട്-വണ്ടിപ്പെരിയാർ ഭാഗത്താണ് രൂക്ഷം. കൊച്ചി-ധനുഷ്കോടി പാതയിൽ പലയിടത്തും ചെറിയ കുഴികൾ അപകടം ക്ഷണിച്ചുവരുത്തുന്നു. മൂന്നാർ-മറയൂർ, ചങ്ങനാശ്ശേരി-ആലപ്പുഴ, പൊൻകുന്നം-മണിമല-പുനലൂർ, മൂവാറ്റുപുഴ-കാക്കനാട് റോഡും തകർന്നു. ഇടറോഡുകളിൽ തകർച്ച പലയിടത്തും പൂർണമാണ്.
ഹൈറേഞ്ചിൽ കൊടുംവളവുകളിലാണ് തകർച്ച ഏറെയും. നിർമാണം നടക്കുന്ന എം.സി റോഡിൽ പലയിടത്തും റോഡ് തകർന്നത് ഗതാഗതെത്തയും ബാധിച്ചു. ശബരിമല റോഡും ഭാഗികമായി തകർന്നു. എരുമേലി-പമ്പാവാലി-കണമല റോഡിലും കുഴികൾ അപകടത്തിന് കാരണമായിട്ടുണ്ട്. തൃശൂർ-കുന്നംകുളം-കുറ്റിപ്പുറം, തൃശൂർ-ഷൊർണൂർ-പട്ടാമ്പി-പെരിന്തൽമണ്ണ, മുക്കം-അരീക്കോട്, കൽപ്പറ്റ-മാനന്തവാടി റോഡും തകർന്നവയിൽപെടുന്നു. വാഹനത്തിരക്കുള്ള റോഡുകളിൽ കൂടുതൽ ജാഗ്രത വേണമെന്നും പൊതുമരാമത്ത് നിരത്ത് വിഭാഗം അധികൃതർ അറിയിച്ചു. ഒാണത്തിന് മുമ്പ് റോഡുകളുടെ അറ്റകുറ്റപ്പണി പൂർത്തിയാക്കും. എന്നാൽ, കടുത്ത സാമ്പത്തിക പ്രതിസന്ധി നിർമാണെത്തയും ബാധിക്കും. കരാറുകാരുടെ കുടിശ്ശിക പൂർണമായും നൽകാൻ കഴിയാത്തതും സർക്കാറിനെ വെട്ടിലാക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.