കേരള പൊലീസിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്
തിരുവനന്തപുരം: മെസ്സിക്കുള്ള റഫറിയുടെ കരുതൽ പോലെ കേരളജനതക്കൊപ്പം പൊലീസുണ്ടെന്ന ‘ട്രോൾ പോസ്റ്റുമായി’ കേരള പൊലീസ്. വിവാദമായപ്പോൾ പോസ്റ്റ് പിൻവലിച്ചു. ലോകകപ്പ് ഫുട്ബാളിൽ ഈജിപ്റ്റിനെതിരായ പ്രീക്വാർട്ടർ മൽസരത്തിൽ റഫറിയും അർജന്‍റീനക്കായി കളിച്ചെന്ന ആരോപണങ്ങളും പ്രചാരണവും ശക്തമായി തുടരവെയാണ് സമാനമായ പോസ്റ്റുമായി കേരള പൊലീസും രംഗത്തെത്തിയത്.
ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് കേരളാപൊലീസ് ഈ ചിത്രം പങ്കുവെച്ചത്. റഫറിയും മെസ്സിയും തോളിൽ കൈയ്യിട്ട് നിൽക്കുന്ന ചിത്രത്തിന് പിന്നിൽ യൂനിഫോമിട്ട ഒരു പൊലീസ് ഉദ്യോഗസ്ഥൻ കേരളത്തിന്‍റെ ഭൂപടം ചേർത്ത് പിടിച്ച് നിൽക്കുന്ന ചിത്രമാണ് പൊലീസ് പങ്കുവച്ചത്. ‘ഒപ്പമുണ്ട്’ എന്ന തലക്കെട്ടോടെയാണ് പോസ്റ്റ്. ‘നിങ്ങൾക്ക് ഞങ്ങളുണ്ട്, അടിയന്തരസഹായങ്ങൾക്ക് വിളിക്കാം 112’ എന്നാണ് പൊലീസ് പോസ്റ്റിൽ വ്യക്തമാക്കുന്നത്.
എന്നാൽ ഈ പോസ്റ്റിനെതിരെ അർജന്‍റീന ആരാധകർ ശക്തമായ പ്രതിഷേധമാണ് കമന്‍റുകളിലൂടെ രേഖപ്പെടുത്തിയിട്ടുള്ളത്. സർക്കാറിനും പൊലീസിന്‍റെ സാമൂഹിക മാധ്യമം കൈകാര്യം ചെയ്യുന്നവർക്കെതിരായ കമന്‍റുകളും ഇതിൽ ഉൾപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.