ലഹരി വിൽപ്പനക്കാരെ കരുതിക്കോ, തലക്ക് മുകളിലുണ്ട് കാമറ കണ്ണുകൾ; ഡ്രോൺ ഉപയോഗിച്ച് കേരള പൊലീസ്

പുതിയ സാ​ങ്കേതിക വിദ്യയുടെ വഴിയെ സഞ്ചരിക്കുകയാണ് കേരള പൊലീസ്. മോഷ്ടാക്കളെ പിടികൂടാൻ എ.​ഐ. ഉപയോഗിക്കു​മ്പോൾ, ലഹരി വിൽപ്പനക്കാരെ പിടികൂടാ ഡ്രോണാണ് ഉപയോഗിക്കുന്നത്. ഓരോ പൊലീസ് സ്റ്റേഷനിലെയും ലഹരിയുമായി ബന്ധപ്പെട്ട കേസുകളിലാണ് ഡ്രോൺ തുടക്കത്തിൽ പരിശോധന നടത്തുന്നത്. നിലവിൽ, കണ്ണൂർ സിറ്റി പൊലീസ് ​പരിധിയിലെ ഏഴെണ്ണത്തിൽ ഇതിനകം പരിശോധന നടത്തി. സ്ഥിരമായി ലഹരി വിൽപന നടക്കുന്നുവെന്ന് സംശയിക്കുന്ന സ്ഥലങ്ങളിലും പരിശോധന നടത്തും. ബസ്‍സ്റ്റാന്റുകൾ, പാർക്കിംങ് കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ഇനി ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധന നടക്കും. ഇതിന്റെ ലൊക്കേഷൻ വീഡിയോയും ഫോട്ടോയും അതത് പൊലീസ് സ്റ്റേഷനുകളിലേക്ക് കൈമാറും. ഡയരക്ടർ ജനറൽ ഓഫ് ഏവിയേഷന്റെ കീഴിൽ പരിശീലനം ലഭിച്ച 45 പൊലീസ് സംഘങ്ങളാണിത് കൈകാര്യം ചെയ്യുന്നത്. സൈബർ ഡോമിന്റെ ച​ുമതലയുളള എ.ഡി.ജി.പി പ്രകാശാണ് സംസ്ഥാന തലമേൽ നോട്ടം വഹിക്കുന്നത്.

ആ​ര്‍​ട്ടി​ഫി​ഷ്യ​ല്‍ ഇ​ന്‍റ​ലി​ജി​ന്‍​സ് (എ.ഐ) സ​ഹാ​യ​ത്തോ​ടെ കു​റ്റ​വാ​ളി​ക​ളെ മു​ഖ​ല​ക്ഷ​ണം നോ​ക്കി തി​രി​ച്ച​റി​യാ​നു​ള്ള സം​വി​ധാ​നം വി​ക​സി​പ്പി​ച്ചെ​ടു​ത്തി​രി​ക്കു​ക​യാ​ണ് കേ​ര​ള പൊലീ​സ്. ഇനി മോഷ്ടാവ് ഏത് വേഷത്തിൽ ഒ​ളി​വി​ൽ ക​ഴി​ഞ്ഞാ​ലും പി​ടി​വീ​ഴും. കേ​ര​ള പൊ​ലീ​സ് വി​ക​സി​പ്പി​ച്ചെ​ടു​ത്ത പൊ​ലീ​സ് ആ​പ്ലി​ക്കേ​ഷ​നാ​യ ഐ ​കോ​പ്‌​സി​ല്‍ ആ​ര്‍​ട്ടി​ഫി​ഷ്യ​ല്‍ ഇ​ന്‍റ​ലി​ജി​ന്‍​സ് സാ​ങ്കേ​തി​ക വി​ദ്യ​യു​ടെ സ​ഹാ​യ​ത്തോ​ടെ കു​റ്റ​വാ​ളി​ക​ളെ തി​രി​ച്ച​റി​യാ​നു​ള്ള എ​ഫ്.ആർ.​എ​സ് (ഫേ​സ് റെ​ക്ക​ഗ്നി​ഷ​ന്‍ സി​സ്റ്റം) ആ​രം​ഭി​ച്ചിരിക്കുകയാണ്.

കേ​ര​ള പൊലീ​സി​ലെ സി.​സി​.ടി​.എ​ന്‍.​എ​സ് ഡി​വി​ഷ​നി​ലെ സാ​ങ്കേ​തി​ക വി​ദ​ഗ്ധ​രാ​യ പൊലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് ഈ ​സോ​ഫ്റ്റ്‌​വ​യ​ര്‍ ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. ഐ ​കോ​പ്‌​സ് ക്രി​മി​ന​ല്‍ ഗാ​ല​റി​യി​ല്‍ സൂ​ക്ഷി​ച്ചി​ട്ടു​ള്ള ഒ​ന്ന​ര ല​ക്ഷ​ത്തോ​ള​മു​ള്ള കു​റ്റ​വാ​ളി​ക​ളു​ടെ ചി​ത്ര​ങ്ങ​ളു​മാ​യി എ​ഐ ഇ​മേ​ജ് സെ​ര്‍​ച്ച് സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ച് സം​ശ​യി​ക്കു​ന്ന പ്ര​തി​ക​ളു​ടെ ചി​ത്രം താ​ര​ത​മ്യം ചെ​യ്താ​ണു കുറ്റവാളികളെ തി​രി​ച്ച​റി​യു​ക.

മൊ​ബൈ​ല്‍ ഫോ​ണ്‍ ഉ​പ​യോ​ഗി​ച്ച് എ​ടു​ത്ത ഫോ​ട്ടോ പോ​ലും നി​മി​ഷ​ങ്ങ​ള്‍​ക്ക​കം മറ്റ് ചി​ത്ര​ങ്ങ​ളു​മാ​യി ഒ​ത്തു നോ​ക്കാ​നാ​കും. ഇ​തി​ലൂ​ടെ ആ​ള്‍​മാ​റാ​ട്ടം ന​ട​ത്തി മു​ങ്ങി ന​ട​ക്കു​ന്ന​വ​രെ തി​രി​ച്ച​റി​യാ​ൻ എളുപ്പം കഴിയും. അ​ടു​ത്തി​ടെ പി​ടി​യി​ലാ​യ ഒ​രു പ്ര​തി​യു​ടെ കൂ​ടു​ത​ല്‍ ത​ട്ടി​പ്പു​ക​ള്‍ ഈ ​സാ​ങ്കേ​തി​ക വി​ദ്യ ഉ​പ​യോ​ഗി​ച്ച് പൊ​ലീ​സി​ന് ക​ണ്ടെ​ത്താൻ കഴിഞ്ഞത് ഈ രംഗത്തെ ആത്മവിശ്വാസം വർധിപ്പിക്കുകയാണ്. വ​ട​ക്കാ​ഞ്ചേ​രി പൊ​ലീ​സ് സ്‌​റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ പ​ള്ളി​യു​ടെ ഭ​ണ്ഡാ​ര മോ​ഷ​ണ​ശ്ര​മ​ത്തി​നി​ടെ ഒ​രാ​ളെ നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ പൊ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു. എന്നാൽ, ഇയാൾ കു​റ്റ​ക്കാ​ര​ന​ല്ലെ​ന്ന രീ​തി​യി​ലായിരുന്നു പെരുമാറിയത്. എ​ന്നാ​ല്‍, പ്ര​തി​യു​ടെ ചി​ത്രം ഈ ​സാ​ങ്കേ​തി​ക വി​ദ്യ ഉ​പ​യോ​ഗി​ച്ച് പ​രി​ശോ​ധി​ച്ച​പ്പോ​ള്‍ കാ​ദ​ര്‍ ബാ​ഷ @ ഷാ​ന​വാ​സ് എ​ന്ന് മോ​ഷ്ടാ​വാ​ണെ​ന്ന് പൊ​ലീ​സി​നു മ​ന​സി​ലാ​യി.

തു​ട​ര്‍​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാണ് പ്രതിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പൊലീസിനു മനസിലാകുന്നത്. സംസ്ഥാനത്തെ വിവിധ ജി​ല്ല​ക​ളി​ലെ പൊലീസ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത നി​ര​വ​ധി മോ​ഷ​ണ കേ​സു​ക​ളി​ല്‍ ഇ​യാ​ള്‍ പ്ര​തി​യാ​ണെ​ന്നും വാ​റ​ന്‍റു​ക​ള്‍ ഉ​ള്ള​യാ​ളാ​ണെ​ന്നും തിരിച്ചറിയാൻ കഴിഞ്ഞു. മോഷ്ടാക്കളെ മാത്രമല്ല കാ​ണാ​താ​കു​ന്ന​വ​രെ കുറിച്ചുള്ള അന്വേഷണത്തിനും ഈ സംവിധാനം സഹായിക്കും. കേരളത്തിലെ എല്ലാ സ്റ്റേഷനിലും കാണാതാവരെ കുറിച്ചുള്ള കേസുകൾ രജിസ്റ്റർ ചെയ്തു കിടപ്പുണ്ട്. ഇവരിൽ പലരും സംസ്ഥാനത്തിന്റെ തന്നെ പലഭാഗത്തായി പ​ലപേരുകളിൽ കഴിഞ്ഞു കൂടുകയാവാം. പൊതുവെ പൊലീസിന് പുതിയ സംവിധാനം ഏറെ ഗുണം ചെയ്യുമെന്നാണ് കണക്ക് കൂട്ടൽ.

Tags:    
News Summary - Kerala Police to use drones to arrest drug dealers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.