പൊലീസിലെ അഴിച്ചുപണി: പാര്‍ട്ടിയുടെ ‘തിരുകിക്കയറ്റലെന്ന്’ ആക്ഷേപം

തിരുവനന്തപുരം: സംസ്ഥാന പൊലീസ് സേനയിലെ 16 എസ്.പിമാരുടെ സ്ഥലംമാറ്റ നിയമനത്തില്‍ പാര്‍ട്ടിയുടെ ‘തിരുകിക്കയറ്റലെന്ന്’ ആക്ഷേപം.
പാര്‍ട്ടി താല്‍പര്യം സംരക്ഷിക്കുന്നവരെ ഉള്‍പ്പെടുത്തിയാണ് സ്ഥലംമാറ്റപട്ടിക തയാറാക്കിയതെന്ന് പൊലീസില്‍ ഒരുവിഭാഗം ആരോപിക്കുന്നു.
 കണ്ണൂര്‍ ഉള്‍പ്പെടെയുള്ള ജില്ലകളില്‍ കണ്‍ഫേര്‍ഡ് ഐ.പി.എസുകാരെ നിയമിച്ചത് പാര്‍ട്ടി താല്‍പര്യം സംരക്ഷിക്കുന്ന തരത്തില്‍ കേസുകള്‍ അട്ടിമറിക്കാനാണെന്നും ആക്ഷേപമുണ്ട്.

കഴിവ് തെളിയിച്ച ചില ഉദ്യോഗസ്ഥരെ അകാരണമായാണ് സ്ഥലംമാറ്റിയതെന്നും ആരോപണമുണ്ട്.  നിലവിലെ തസ്തികയില്‍ ആറുമാസംപോലും പൂര്‍ത്തിയാക്കാത്തവര്‍ക്കും സ്ഥലംമാറ്റമുണ്ട്. പാര്‍ട്ടി പ്രാദേശിക നേതൃത്വത്തിന്‍െറ ഇടപെടലാണ് ഇതിനുപിന്നിലത്രെ.

ഗുരുതര ആരോപണങ്ങളുടെയും വിജിലന്‍സ് റിപ്പോര്‍ട്ടിന്‍െറയും അടിസ്ഥാനത്തില്‍ മുന്‍കാലങ്ങളില്‍ മാറ്റിനിര്‍ത്തപ്പെട്ട പല ഉദ്യോഗസ്ഥരും താക്കോല്‍ സ്ഥാനങ്ങളിലത്തെിയതായും ആരോപണമുണ്ട്. നേരിട്ട് ഐ.പി.എസ് ലഭിച്ച പലര്‍ക്കും പുതിയ ചുമതലകളൊന്നും നല്‍കിയിട്ടില്ല എന്നതും വിവാദങ്ങള്‍ക്ക് ആക്കംകൂട്ടുന്നു.

 

Tags:    
News Summary - kerala police reshuffle

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.