തിരുവനന്തപുരം: കേരള പൊലീസിനെതിരെ നിരന്തരം വിമര്‍ശനം ഉയരുന്ന സാഹചര്യത്തില്‍ പൊലീസുകാരെ നല്ല നടപ്പും പെരുമാറ്റവും പഠിപ്പിക്കാൻ ‘ചൂരലുമായി’ മുൻ മേധാവികൾ. പൊലീസിെൻറ പെരുമാറ്റം പൊതുജനമധ്യത്തിൽ നിരന്തരം വിമർശനത്തിനിടയാക്കിയ പശ്ചാത്തലത്തിലാണ് ഡി.ജി.പി ലോക്നാഥ് െബഹ്റയുടെ തീരുമാനപ്രകാരം മുൻ ഡി.ജി.പിമാരെക്കൊണ്ട് പൊലീസുകാർക്ക് പരിശീലനം നൽകുന്നതിനുള്ള നടപടികൾ ആരംഭിച്ചത്. അതിെൻറ അടിസ്ഥാനത്തിൽ തിരുവനന്തപുരം റെയ്ഞ്ചിലെ എസ്.ഐമാര്‍ക്കും സി.ഐമാര്‍ക്കും മുൻ ഡി.ജി.പി കെ.ജെ. ജോസഫ് ക്ലാസെടുത്തു.
മറ്റ് റെയ്ഞ്ചുകളിലും ഇത്തരത്തിലുള്ള പരിശീലന ക്ലാസുകൾ ആരംഭിക്കും. മുൻ പൊലീസ് മേധാവിമാരുടെ അനുഭവങ്ങളും നേതൃപാടവവും പൊലീസ് സേനാംഗങ്ങൾക്ക് പകർന്നുനൽകുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പിണറായി സർക്കാർ ഭരണത്തിൽ പൊലീസുകാരുടെ പ്രവർത്തനവും പെരുമാറ്റവും സംബന്ധിച്ച് നിരവധി പരാതികളാണ് ഉയർന്നുവന്നത്. വരാപ്പുഴയിലെ കസ്റ്റഡി മരണം, കോട്ടയത്തെ കെവിെൻറ മരണം, വിദേശവനിതയുടെ കൊലപാതകം ഉൾപ്പെടെ നിരവധി സംഭവങ്ങളിൽ പൊലീസ് പ്രതിക്കൂട്ടിലായി. അതിന് പുറമെ പലയിടങ്ങിലും പൊലീസിെൻറ മോശം പെരുമാറ്റത്തിനും മർദനത്തിനും നിരവധിപേർ വിധേയരായ സംഭവങ്ങളുമുണ്ടായി. ആ സാഹചര്യത്തിൽതന്നെ പൊലീസ് ഉദ്യോഗസ്ഥർക്ക് പ്രത്യേക പരിശീലനങ്ങൾ നൽകിയിരുന്നു.
ആഭ്യന്തരവകുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് പരിഹാരം കാണുകയെന്ന ലക്ഷ്യത്തോടെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ മുൻ ചീഫ് സെക്രട്ടറിമാരുടെയും ഡി.ജി.പിമാരുടെയുടെയും യോഗം വിളിച്ചുചേർത്തിരുന്നു. പൊലീസുകാരുടെ പെരുമാറ്റമാണ് പ്രശ്നങ്ങളുടെ പ്രധാന കാരണമായി മുൻ ഡി.ജി.പിമാർ ചൂണ്ടിക്കാട്ടിയത്. പരിശീലനം ഉൾപ്പെടെ കാര്യങ്ങളിൽ കാലോചിതമായ മാറ്റം വരുത്തണമെന്നും നിരന്തരമായ പരിശീലനം ലഭ്യമാക്കണമെന്ന നിർദേശവും മുൻ ഡി.ജി.പിമാർ മുേന്നാട്ടുെവച്ചു. അതിെൻറ അടിസ്ഥാനത്തിൽ പൊലീസിെൻറ ഭാഗത്തുനിന്ന് വാഹന പരിശോധന ഉൾപ്പെടെ കാര്യങ്ങളിൽ കാണിക്കേണ്ട മാന്യമായ പെരുമാറ്റം സംബന്ധിച്ച് ഡി.ജി.പി ലോക്നാഥ് ബെഹ്റ നിരവധി സർക്കുലറുകൾ പുറത്തിറക്കുകയും ചെയ്തു. എന്നാൽ, ഉന്നത പൊലീസുകാരുടെ പെരുമാറ്റം സംബന്ധിച്ചാണ് ഇപ്പോൾ പുതിയ വിവാദം. ആ സാഹചര്യത്തിൽ എസ്.െഎമാർക്കും സി.െഎമാർക്കും മാത്രമല്ല ഉന്നത ഉദ്യോഗസ്ഥർക്കും നല്ല പെരുമാറ്റത്തിന് ക്ലാസെടുക്കണമെന്ന ആവശ്യം സേനയിൽ ഉയർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.