മലയാളി നഴ്‌സിന് അബൂദബിയിൽ അംഗീകാരം

മ​ണ്ണ​ഞ്ചേ​രി: ആ​ശു​പ​ത്രി സേ​വ​ന​ത്തി​നി​െ​ട കോ​വി​ഡ്-19 ബാ​ധി​ച്ചെ​ങ്കി​ലും മ​ന​സ്സും ശ​രീ​ര​വും ത​ള​രാ​തെ വി​ഡി​യോ​ക​ളി​ലൂ​ടെ​യും ടി​ക്ടോ​ക്കി​ലൂ​ടെ​യും രോ​ഗി​ക​ൾ​ക്ക് ആ​ശ്വാ​സം ന​ൽ​കി അ​ബൂ​ദ​ബി​യി​ൽ ഒ​രു മ​ല​യാ​ളി ന​ഴ്സ്. മ​ണ്ണ​ഞ്ചേ​രി ചെ​ത്തി​ക്കാ​ട്ടു​വെ​ളി​യി​ൽ (വ​ട​ക്കേ​പ​രു​ത്തി​യി​ൽ) ന​സ​റു​ദ്ദീ​​െൻറ​യും സ​ജീ​ദ​യു​ടെ​യും മ​ക​ൾ സി.​എ​സ്‌. സു​റു​മി​യാ​ണ് ഗ​ൾ​ഫി​ലും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലും ഒ​രു​പോ​ലെ താ​ര​മാ​യ​ത്. ല​ക്ഷ​ത്തി​ൽ​പ​രം പേ​രാ​ണ് സു​റു​മി​യു​ടെ വി​ഡി​യോ ക​ണ്ട​തും പ​ങ്കു​വെ​ച്ച​തും. യു.​എ.​ഇ​യി​ലെ ഇം​ഗ്ലീ​ഷ് പ​ത്ര​മാ​യ ഖ​ലീ​ജ് ടൈം​സി​ൽ സു​റു​മി​യു​ടെ ഇ​ൻ​റ​ർ​വ്യൂ പ്ര​സി​ദ്ധീ​ക​രി​ച്ച​തോ​ടെ​യാ​ണ് മ​ണ്ണ​ഞ്ചേ​രി​യി​ലെ മാ​ലാ​ഖ പ്ര​ശ​സ്ത​യാ​കു​ന്ന​ത്.

അ​ബൂ​ദ​ബി ലൈ​ഫ് ലൈ​ൻ ആ​ശു​പ​ത്രി​യി​ലെ ന​ഴ്‌​സാ​യ സു​റു​മി​ക്ക് ഏ​പ്രി​ൽ ര​ണ്ടി​നാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ആ​കെ ത​ള​ർ​ന്നു​പോ​യ നി​മി​ഷ​ങ്ങ​ളാ​യി​രു​ന്നു അ​ത്. ആ​റു​വ​യ​സ്സു​ള്ള ഏ​ക​മ​ക​ൾ മ​ണ്ണ​ഞ്ചേ​രി​യി​ലെ വീ​ട്ടി​ൽ. ഭ​ർ​ത്താ​വ് ഷാ​മോ​ൻ സൗ​ദി അ​റേ​ബ്യ​യി​ൽ. മാ​താ​പി​താ​ക്ക​ളെ രോ​ഗ​വി​വ​രം അ​റി​യി​ച്ചി​ല്ല. ഭ​ർ​ത്താ​വു​മാ​യി കാ​ര്യ​ങ്ങ​ൾ ച​ർ​ച്ച​ചെ​യ്തു. മ​ക​ളെ എ​ല്ലാ ദി​വ​സ​വും വി​ഡി​യോ​കാ​ൾ ചെ​യ്ത്​ ആ​ശ്വാ​സം ക​ണ്ടെ​ത്തി. എ​ന്നാ​ൽ, മ​റ്റു​ള്ള​വ​രു​മാ​യി സൗ​ഹൃ​ദം സ്ഥാ​പി​ച്ചും നി​റ​യെ സം​സാ​രി​ക്കു​ക​യും ചെ​യ്യു​ന്ന സു​റു​മി​ക്ക് 29 ദി​വ​സ​ത്തെ ഐ​സൊ​ലേ​ഷ​ൻ ഏ​റെ ദു​സ്സ​ഹ​മാ​യി​രു​ന്നു. പി​ന്നെ കോ​വി​ഡി​നെ​ക്കു​റി​ച്ച വി​ഡി​യോ​ക​ളി​ലേ​ക്ക് ശ്ര​ദ്ധ​തി​രി​ച്ചു.

രോ​ഗി​ക​ൾ ശ്ര​ദ്ധി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ളും ബോ​ധ​വ​ത്ക​ര​ണ ക്ലാ​സു​ക​ളും വി​ഡി​യോ​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ത്തി. ഇ​തി​നി​ട​യി​ൽ നി​ര​വ​ധി​പേ​ർ​ക്ക് ആ​ശ്വാ​സ​ത്തി​​െൻറ​യും ചേ​ർ​ത്തു​നി​ർ​ത്ത​ലി​​െൻറ​യും ഉ​പ​ദേ​ശ​ങ്ങ​ൾ കൈ​മാ​റി. അ​വ​ർ​ക്ക് കൂ​ടു​ത​ൽ ആ​ത്മ​വി​ശ്വാ​സ​വും ധൈ​ര്യ​വും ന​ൽ​കി. ഇ​തി​നി​ടെ ദു​ബൈ​യി​ലെ എ​ഫ്.​എം റേ​ഡി​യോ​യി​ലും സു​റു​മി​യു​ടെ ഇ​ൻ​റ​ർ​വ്യൂ വ​ന്നു. ഇ​പ്പോ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലെ താ​ര​മാ​ണ് സു​റു​മി. സ്വ​ന്തം ജീ​വ​ൻ​പോ​ലും പ​രി​ഗ​ണി​ക്കാ​തെ അ​ബൂ​ദ​ബി​യി​ലെ ലേ​ബ​ർ ക്യാ​മ്പു​ക​ളി​ൽ ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡു​ക​ളി​ൽ ഒ​റ്റ​പ്പെ​ട്ട്‌ പോ​യ​വ​ർ​ക്കി​ട​യി​ൽ ആ​ത്മ​വി​ശ്വാ​സ​വും ആ​ശ്വാ​സ​വു​മേ​കാ​ൻ അ​ശ്രാ​ന്ത​പ​രി​ശ്ര​മം ന​ട​ത്തു​ന്ന സു​റു​മി, ലൈ​ഫ് ലൈ​ൻ ഹോ​സ്പി​റ്റ​ലി​ലെ കോ​വി​ഡ്‌-19 മെ​ഡി​ക്ക​ൽ സം​ഘ​ത്തി​ലെ അം​ഗം കൂ​ടി​യാ​ണ്.

Tags:    
News Summary - Kerala nurse abudabi-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.