കേരളത്തിന്റെ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി വിജയ് സാഖറെ എൻ.ഐ.എയിലേക്ക്

തിരുവനന്തപുരം: കേരളത്തിന്റെ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി വിജയ് സാഖറെ എൻ.ഐ.എയിലേക്ക്. അഞ്ച് വർഷത്തേക്ക് ഡെപ്യൂട്ടേഷനിലാണ് നിയമനം. എൻ.ഐ.എയിൽ ഐ.ജിയായാണ് അദ്ദേഹത്തിന്റെ നിയമനം. നേരത്തെ നാർക്കോട്ടിക്സ് കൺ​ട്രോൾ ബ്യൂറോയിലേക്കാണ് വിജയ് സാഖറെ ഡെപ്പ്യൂട്ടേഷൻ ചോദിച്ചതെങ്കിലും എൻ.ഐ.എയിലേക്ക് നൽകുകയായിരുന്നു.

ഇടതുസർക്കാറിന്റെ വിശ്വസ്തനായ ഉദ്യോഗസ്ഥരിൽ ഒരാളാണ് വിജയ് സാഖറെ. സമീപകാലത്ത് വിവാദ വിഷയങ്ങളിലും കേസുകളിലും അന്വേഷണത്തിന് മേൽനോട്ടം വഹിച്ച് ഏറെ ശ്രദ്ധ പിടിച്ചു പറ്റിയ ഉദ്യോഗസ്ഥനാണ് സാഖറെ. സ്വർണക്കടത്ത് കേസിലടക്കം സാഖറെക്കെതിരെ ആരോപണം ഉയർന്നിരുന്നു.

കേരളത്തിൽ പല നിർണായക കേസുകൾ എൻ.ഐ.എ കൈകാര്യം ചെയ്യുന്ന സമയത്താണ് സാഖറെയുടെ ഡെപ്യൂട്ടേഷൻ എന്നതും ശ്രദ്ധേയമാണ്. വിജയ് സാഖറെ പോകുന്ന സാഹചര്യത്തിൽ മനോജ് എബ്രഹാമിന് ക്രമസമാധാനത്തിന്റെ ചുമതല നൽകുമെന്നാണ് റിപ്പോർട്ട്. 

Tags:    
News Summary - Kerala law and order in-charge ADGP Vijay Sakhar to NIA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.