പ്രൈസ് വാട്ടർ കൂപ്പേഴ്സിനെ വിലക്കിയ നടപടിക്കെതിരായ സ്റ്റേ വീണ്ടും നീട്ടി

കൊച്ചി: പ്രൈസ് വാട്ടർ കൂപ്പേഴ്സിനെ (പി.​ഡ​ബ്ല്യു.​സി) രണ്ടു വർഷത്തെ വിലക്കുകയും കരിമ്പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്ത കേരള സർക്കാർ നടപടിക്കെതിരായ സ്റ്റേ നാലാഴ്ചത്തേക്ക് കൂടി ഹൈകോടതി നീട്ടി. കേ​ര​ള സ്​​റ്റേ​റ്റ്​​ ​െഎ.​ടി ഇ​ൻ​ഫ്ര സ്​​ട്രെ​ക്​​ച​ർ ലി​മി​റ്റ​ഡി​െൻറ (കെ.​എ​സ്.​െ​എ.​ടി.​െ​എ.​എ​ൽ) സ്​​പേ​സ്​ പാ​ർ​ക്ക്​ പ​ദ്ധ​തി​യി​ൽ പ്രോ​ജ​ക്​​ട്​ മാ​നേ​ജ്​​മെന്‍റ് യൂ​നി​റ്റ്​ (പി.​എം.​യു) നടത്തുന്ന തങ്ങളുടെ ഭാഗം കേൽക്കാതെയാണ് വിലക്ക് ഏർപ്പെടുത്തിയതെന്ന് ചൂണ്ടിക്കാട്ടിയാണ് പി.​ഡ​ബ്ല്യു.​സി ഹൈകോടതിയെ സമീപിച്ചത്. ഈ ഹരജിയിൽ നേരത്തെ തന്നെ കോടതി സ്റ്റേ അനുവദിച്ചിരുന്നു. ഫെബ്രുവരി മൂന്നിന് കേസ് വീണ്ടും പരിഗണിക്കും.

ഐ.ടി വകുപ്പിന് കീഴിലുളള സ്പേസ് പാർക്കിൽ സ്വപ്ന സുരേഷിന്‍റെ നിയമനത്തിലുണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് പി.ഡബ്യൂ.സിയെ വിലക്കാൻ സർക്കാർ തീരുമാനിച്ചത്. എന്നാൽ സ്വപ്ന സുരേഷിന്‍റെ നിയമനം പ്രത്യേകമായി പറയാതെ യോഗ്യതയില്ലാത്തവരെ നിയമിച്ചു എന്ന കാരണം പറഞ്ഞാണ് സർക്കാർ നടപടിയെടുത്തത്. കെ ഫോൺ പദ്ധതിയിൽ നിന്ന് പ്രൈസ് വാട്ടർ കൂപ്പേഴ്സിനെ ഒഴിവാക്കാനും സർക്കാർ തീരുമാനിച്ചിരുന്നു.

സ്​​പേ​സ്​ പാ​ർ​ക്ക്​ പ​ദ്ധ​തി​യി​ലെ പ്രോ​ജ​ക്​​ട്​ മാ​നേ​ജ്​​മെൻറ്​ യൂ​നി​റ്റ്​ (പി.​എം.​യു) എ​ന്ന​ നി​ല​യി​ൽ പി.​ഡ​ബ്ല്യു.​സി​ക്കാ​യി​രു​ന്നു ക​രാ​ർ. ഇ​വി​ടെ നി​യ​മി​ക്കു​ന്ന​വ​രു​ടെ പൂ​ർ​ണ ഉ​ത്ത​ര​വാ​ദി​ത്തം പി.​ഡ​ബ്ല്യു.​സി​ക്കാ​ണെ​ന്നാ​യി​രു​ന്നു വ്യ​വ​സ്ഥ. എ​ന്നാ​ൽ, മ​തി​യാ​യ വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത​യി​ല്ലാ​ത്ത​യാ​ളെ പ​ശ്ചാ​ത്ത​ലം​ പോ​ലും പ​രി​ശോ​ധി​ക്കാ​തെ നി​യ​മി​െ​ച്ച​ന്ന​ത്​ ക​രാ​ർ വ്യ​വ​സ്ഥ​ക​ളി​ലെ ഗു​രു​ത​ര ലം​ഘ​ന​മാ​ണെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ്​ മ​റ്റ്​​ ​െഎ.​ടി പ​ദ്ധ​തി​ക​ളി​ലും വി​ല​ക്ക്​ ഏ​ർ​പ്പെ​ടു​ത്തി സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി​യത്.

സ്​​പേ​സ്​ പാ​ർ​ക്കി​ന്​ പു​റ​മേ, ​കെ-​ഫോ​ൺ പ​ദ്ധ​തി​യു​ടെ പ്രോ​ജ​ക്​​ട്​ മാ​നേ​ജ്​​മെന്‍റ്​ യൂ​നി​റ്റ്​ (പി.​എം.​യു) ക​രാ​റും പി.​ഡ​ബ്ല്യു.​സി​ക്കു​ണ്ടാ​യി​രു​ന്നു. 2018 ഡി​സം​ബ​ർ ഒ​ന്നി​ന്​ ആ​രം​ഭി​ച്ച ക​രാ​ർ കാ​ലാ​വ​ധി 2020 ന​വം​ബ​ർ 30ന്​ ​അ​വ​സാ​നി​ച്ചി​രു​ന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.