കേ​ര​ള​ത്തി​ല്‍ ജി​യോ നി​രോ​ധി​ച്ചു; പ​കു​തി നി​ര​ക്കി​ല്‍ കേരളത്തിൽ മൊബൈൽ സേവനം ലഭ്യമെന്നും വ്യാജവാർത്ത

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ല്‍ റി​ല​യ​ന്‍​സ് ജി​യോ നി​രോ​ധി​ച്ചെന്ന് വ്യാജവാർത്ത സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. വി​വാ​ദ കാ​ര്‍​ഷി​ക നി​യ​മ​ങ്ങ​ള്‍ റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള നി​യ​മ​സ​ഭ ഏ​ക​ക​ണ്ഠ​മാ​യി പ്ര​മേ​യം പാ​സാ​ക്കി​യ​തി​നു പി​ന്നാ​ലെ​യാ​ണ് ജി​യോ നി​രോ​ധ​നവും വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്.

2021 മു​ത​ല്‍ സം​സ്ഥാ​ന​ത്ത് റി​ല​യ​ന്‍​സ് ജി​യോ​യു​ടെ പ്ര​വ​ര്‍​ത്ത​നം നി​രോ​ധി​ക്കാ​ന്‍ കേ​ര​ള സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നി​ച്ചെ​ന്നാ​ണ് അ​വ​കാ​ശ​വാ​ദം. ജി​യോ​യു​ടെ പ​കു​തി നി​ര​ക്കി​ല്‍ സ​ര്‍​ക്കാ​ര്‍ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള നെ​റ്റ്വ​ര്‍​ക്ക് സേ​വ​ന​വും മൊ​ബൈ​ല്‍ ഫോ​ണു​ക​ളും ന​ല്‍​കാ​നും പി​ണ​റാ​യി വി​ജ​യ​ന്‍ സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നി​ച്ചെ​ന്നും പ​റ​യു​ന്നു.

ദേശീയ മാധ്യമങ്ങൾ ഈ വാർത്ത വലിയ പ്രാധാന്യത്തോടെയാണ് നൽകിയിരിക്കുന്നത്.

ഹി​ന്ദി​യി​ലു​ള്ള കു​റി​പ്പി​ല്‍ പ​റ​യു​ന്ന​ത് ഇ​ങ്ങ​നെ:

മോ​ദി​ക്കും അം​ബാ​നി​ക്കും കേ​ര​ള​ത്തി​ലെ ക​മ്മ്യൂ​ണി​സ്റ്റ് സ​ര്‍​ക്കാ​രി​ന്‍റെ ഉ​ചി​ത​മാ​യ മ​റു​പ​ടി! പു​തി​യ വ​ര്‍​ഷം മു​ത​ല്‍, ജി​യോ​യു​ടെ ഇന്‍റ​ര്‍​നെ​റ്റ് സേ​വ​നം കേ​ര​ള​ത്തി​ല്‍ നി​ര്‍​ത്ത​ലാ​ക്കി. സ​ര്‍​ക്കാ​രി​ന്‍റെ സ്വ​ന്തം നെ​റ്റ് വർ​ക്കാ​യ കേ​ര​ള ഫൈ​ബ​ര്‍ നെ​റ്റ്, ഫോ​ണ്‍ തു​ട​ങ്ങു​ന്ന​ത് ജി​യോ​യു​ടെ പ​കു​തി നി​ര​ക്കി​ലാ​ണ്! റെ​ഡ് സ​ല്യൂ​ട്ട്.



 സർക്കാർ ഉടമസ്ഥതയിലുള്ള കെ ഫോൺ വഴിയാണ് സേവനം ലഭ്യമാക്കുന്നത് എന്നാണ് കുറിപ്പിൽ പറയുന്നത്. എന്നാൽ ദേശീയ മാധ്യമങ്ങൾ ഈ വാർത്തയുടെ നിജസ്ഥിതി അന്വേഷിച്ച് വ്യാജവാർത്തയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. 


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.