ച​ക്ക​ര​ക്ക​ല്ല് ഇ​രി​വേ​രി സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്രം പു​തി​യ കെ​ടി​ട്ട​ത്തി​ന്റെ ഉ​ദ്ഘാ​ട​നം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​ർ​വ​ഹി​ക്കു​ന്നു

ക​ണ്ണൂ​ർ: ആ​രോ​ഗ്യ​രം​ഗ​ത്ത് ലോ​കം അ​ത്ഭു​ത​ത്തോ​ടെ നോ​ക്കു​ന്ന സം​സ്ഥാ​ന​മാ​യി കേ​ര​ളം മാ​റി​യെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ച​ക്ക​ര​ക്ക​ല്ലി​ൽ 20 കോ​ടി ചെ​ല​വി​ൽ നി​ർ​മി​ച്ച ഇ​രി​വേ​രി സാ​മൂ​ഹി​ക ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ന്റെ പു​തി​യ കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം​ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി.ജി​ല്ല​യി​ൽ 14 ആ​രോ​ഗ്യ​സ്ഥാ​പ​ന​ങ്ങ​ളെ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളാ​യി ഉ​യ​ർ​ത്തി​യ​ത് ഉ​ൾ​പ്പെ​ടെ ആ​രോ​ഗ്യ​മേ​ഖ​ല​യി​ൽ 500 കോ​ടി രൂ​പ​യു​ടെ വി​ക​സ​ന പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കി. ഈ ​നി​ല​യാ​ണ് സം​സ്ഥാ​ന​ത്തെ​ങ്ങും കാ​ണാ​ൻ ക​ഴി​യു​ന്ന​ത്.

കേ​ര​ള​ത്തി​ൽ മു​തി​ർ​ന്ന പൗ​ര​ന്മാ​രു​ടെ ആ​യു​ർ​ദൈ​ർ​ഘ്യം വ​ർ​ധി​ച്ച​ത് ആ​രോ​ഗ്യ​മേ​ഖ​ല​യു​ടെ കൂ​ടി നേ​ട്ട​മാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ഡോ. ​വി. ശി​വ​ദാ​സ​ൻ എം.​പി അ​ധ്യ​ക്ഷ​നാ​യി.ചെ​മ്പി​ലോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് വി.​പി. ഷൈ​ജ, ക​ട​മ്പൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് കെ. ​ഗി​രീ​ശ​ൻ, പെ​ര​ള​ശ്ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ടി. ​സു​നീ​ഷ്, എ​ട​ക്കാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് കെ.​വി. ബി​ജു, ജി​ല്ല പ​ഞ്ചാ​യ​ത്തം​ഗം ഒ.​സി. ബി​ന്ദു, ജി​ല്ല മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ ഇ​ൻ​ചാ​ർ​ജ് ഡോ. ​കെ.​സി. സ​ച്ചി​ൻ, ദേ​ശീ​യ ആ​രോ​ഗ്യ ദൗ​ത്യം ജി​ല്ല പ്രോ​ഗ്രാം മാ​നേ​ജ​ർ ഡോ. ​പി.​കെ. അ​നി​ൽ​കു​മാ​ർ, ഇ​രി​വേ​രി സാ​മൂ​ഹി​ക ആ​രോ​ഗ്യ​കേ​ന്ദ്രം മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ ഡോ. ​കെ. മാ​യ എ​ന്നി​വ​ർ സം​സാ​രി​ച്ചു. 

ഒ​രു​ക്കി​യ​ത് അ​ഞ്ച് നി​ല​ക​ളു​ള്ള മി​ക​ച്ച കെ​ട്ടി​ടം

അ​ഞ്ച് നി​ല​ക​ളു​ള്ള കെ​ട്ടി​ടം 10.90 കോ​ടി ന​ബാ​ർ​ഡ് ആ​ർ.​ഐ.​ഡി.​എ​ഫ് ഫ​ണ്ടും മൂ​ന്ന് ഘ​ട്ട​ങ്ങ​ളി​ലാ​യി 7.40 കോ​ടി രൂ​പ പ്ലാ​ൻ ഫ​ണ്ടും 1.90 കോ​ടി രൂ​പ​യു​മ​ട​ക്കം ആ​കെ 20 കോ​ടി രൂ​പ​യോ​ളം ഉ​പ​യോ​ഗി​ച്ചാ​ണ് നി​ർ​മാ​ണം ന​ട​ത്തി​യ​ത്. എ​ക്‌​സ്‌​റേ യൂ​നി​റ്റ്, ഫാ​ർ​മ​സി സ്റ്റോ​ർ, പാ​ലി​യേ​റ്റി​വ് സ്റ്റോ​ർ, ഓ​ക്‌​സി​ജ​ൻ റൂം, ​ജ​ന​റേ​റ്റ​ർ റൂം, ​ട്രാ​ൻ​സ്‌​ഫോ​ർ​മ​ർ റൂം, ​ലോ​ൻ​ഡ്രി ഏ​രി​യ, ഹൗ​സ്‌​കീ​പ്പി​ങ് ഏ​രി​യ എ​ന്നി​വ​യും ബേ​സ്‌​മെ​ന്റി​ൽ വി​ശാ​ല​മാ​യ ആം​ബു​ല​ൻ​സ് പാ​ർ​ക്കി​ങ്, സ്റ്റാ​ഫ്, ജ​ന​റ​ൽ പാ​ർ​ക്കി​ങ് സൗ​ക​ര്യ​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്. റി​സ​പ്ഷ​ൻ, അ​ത്യാ​ഹി​ത വി​ഭാ​ഗം, ഒ​ബ്‌​സ​ർ​വേ​ഷ​ൻ റും, ​െ​മെ​ന​ർ പ്രൊ​സീ​ജ്യ​ർ റൂം, ​ഫി​സി​യോ​തെ​റ​പ്പി ഒ.​പി, ഫാ​ർ​മ​സി, ല​ബോ​റ​ട്ട​റി, എ​ൻ.​സി.​ഡി ഒ.​പി എ​ന്നി​വ​യാ​ണ് ഗ്രൗ​ണ്ട് ​േഫ്ലാ ​റി​ലു​ള്ള​ത്. ഒ​ന്നാം നി​ല​യി​ൽ ജ​ന​റ​ൽ ഒ.​പി, സ്‌​പെ​ഷ​ലി​റ്റ് ഒ.​പി, പു​രു​ഷ, വ​നി​ത ഒ​ബ്‌​സ​ർ​വേ​ഷ​ൻ റൂം, ​മു​ല​യൂ​ട്ട​ൽ മു​റി, ഇ​ൻ​ജ​ക്ഷ​ൻ ആ​ൻ​ഡ് പ്രൊ​സീ​ജ്യ​ർ റൂം, ​ന​ഴ്‌​സി​ങ് സ്റ്റേ​ഷ​ൻ എ​ന്നി​വ​യും ര​ണ്ടാം നി​ല​യി​ൽ പു​രു​ഷ, വ​നി​ത വാ​ർ​ഡ്, ന​ഴ്‌​സി​ങ് സ്റ്റേ​ഷ​ൻ, ഡെ​ന്റ​ൽ ഒ.​പി, നേ​ത്ര പ​രി​ശോ​ധ​ന മു​റി, പാ​ലി​യേ​റ്റി​വ് ഒ.​പി, ഡോ​ക്ടേ​ഴ്‌​സ് റൂം ​എ​ന്നി​വ​യു​മാ​ണു​ള്ള​ത്.

Tags:    
News Summary - Kerala has made progress in the field of health - Chief Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.