തിരുവനന്തപുരം: പാർലമെന്റ് പാസാക്കിയ മോട്ടോർ വാഹന ഭേദഗതി നിയമത്തി ലെ പിഴ സംഖ്യ കുറക്കുന്നതിനെക്കുറിച്ച് സംസ്ഥാന സർക്കാറും ആലോചിക്കുന്നു. പുതിയ മോട്ടോർ വാഹന നിയമത്തില െ കൂടിയ പിഴത്തുക ഈ മാസം 16 വരെ സംസ്ഥാനത്ത് ചുമത്തില്ലെന്ന് ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു. വർധിപ്പിച്ച പിഴത്തുക സംബന്ധിച്ച് പരിശോധിച്ച് റിപ്പോർട്ട് നൽകാൻ ഗതാഗത സെക്രട്ടറിയെ ചുമതലപ്പെടുത്തിയതായും മന്ത്രി അറിയിച്ചു.
ഗുജറാത്ത് ഉൾപ്പടെയുള്ള സംസ്ഥാനങ്ങൾ പിഴ സംഖ്യ കുറച്ചിരുന്നു. മുഖ്യമന്ത്രി വിജയ് രൂപാണിയാണ് പിഴ തുക കുറക്കുമെന്ന് പ്രഖ്യാപിച്ചത്. ഗുജറാത്ത് സർക്കാറിെൻറ തീരുമാനപ്രകാരം ഹെൽമറ്റ് ഇല്ലാതെ ഇരുചക്രവാഹനം ഒാടിക്കുന്നവരുടെ പിഴ 1000ത്തിൽ നിന്ന് 500 രൂപയായി കുറക്കും. സീറ്റ് ബെൽറ്റ് ധരിക്കാത്തവർക്കും 500 രൂപയാണ് പിഴ. ലൈസൻസ് ഇല്ലാതെ വാഹനമോടിക്കുന്നവരുടെ പിഴ ശിക്ഷയും കുറച്ചിട്ടുണ്ട്. പുതിയ തീരുമാനപ്രകാരം ലൈസൻസ് ഇല്ലാതെ ഇരുചക്ര വാഹനം ഒാടിക്കുന്നവർക്ക് 2000 രൂപയും നാലുചക്ര വാഹനം ഓടിക്കുന്നവർക്ക് 3000 രൂപയുമാണ് പിഴ. കേന്ദ്ര സർക്കാർ നിയമ ഭേദഗതിയിൽ ഇത് 5000 രൂപയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.