മഴക്കെടുതി: അടിയന്തര ധനസഹായം പ്രഖ്യാപിച്ചു

തിരുവനന്തപുരം: മഴക്കെടുതിയുടെ സാഹചര്യത്തിൽ ദുരിതബാധിതർക്ക് സംസ്ഥാന സർക്കാർ അടിയന്തര ധനസഹായം പ്രഖ്യാപിച്ചു. അടിയന്തര സഹായമായി 25000 രൂപ വീതം അനുവദിക്കും. വീട് നിര്‍മിക്കാനുള്ള നാല് ലക്ഷത്തില്‍ നിന്നാണ് അടിയന്തര സഹായമായി 25000 രൂപ അനുവദിക്കുന്നത്.

ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ, പുറക്കാട് ഭാഗങ്ങളിലായി 24 വീടുകളാണ് തകര്‍ന്നിട്ടുള്ളത്. ഇവര്‍ക്ക് വീടുനിര്‍മിക്കാന്‍ 10 ലക്ഷം രൂപ വീതം അനുവദിക്കും. 6 ലക്ഷം രൂപ ഭൂമി വാങ്ങാനും 4 ലക്ഷം രൂപ വീടിനുമാണ് നല്‍കുക. അടിയന്തര സഹായധനം മുഖ്യമന്ത്രി വിതരണം ചെയ്യുമെന്നും സർക്കാർ അറിയിച്ചു. 
 

Tags:    
News Summary - Kerala Govt Announced Disaster Financial Aid -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.