തിരുവനന്തപുരം: കനത്ത മഴയിൽ മരണം 17. പ്രാഥമിക റിപ്പോർട്ടനുസരിച്ച് 188.41 ഹെക്ടറിൽ 6.34 കോടി രൂപയുടെ കൃഷി നശിച്ചതായും മന്ത്രി ഇ. ചന്ദ്രശേഖരൻ നിയമസഭയെ അറിയിച്ചു. മൂന്നുപേർക്ക് പരിക്കേൽക്കുകയും രണ്ടുപേരെ കാണാതാവുകയും ചെയ്തു. 63 വീട് പൂർണമായും 1109 വീട് ഭാഗികമായും തകർന്നു. 2784 കർഷകരെയാണ് കെടുതി ബാധിച്ചത്.
കൃഷി നാശത്തിന് ഒരു ഹെക്ടറിന് പരമാവധി 18,000 രൂപ വരെ സഹായം നല്‍കും. പുറമെ സംസ്ഥാന സര്‍ക്കാറും സഹായം നല്‍കും. മരിച്ചവരുടെ ആശ്രിതർക്ക് ദുരന്ത പ്രതികരണനിധിയിൽനിന്ന് നാലുലക്ഷം രൂപ നൽകുന്നുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ സബ്മിഷന് മന്ത്രി മറുപടി നൽകി.
പൂർണമായും തകർന്ന വീടുകൾക്ക് മലയോര മേഖലയിൽ 1,01,900 രൂപയും സമതലങ്ങളിൽ 95,100 രൂപയും സഹായം നൽകും. കടൽക്ഷോഭത്തിൽ തകർന്ന വീടുകൾ തീരത്തുനിന്ന് 50 മീറ്ററിനുള്ളിലാണെങ്കിൽ നാലുലക്ഷം രൂപ വീടിനും 50 മീറ്ററിന് പുറത്ത് മാറി താമസിക്കാമെന്ന വ്യവസ്ഥയിൽ സ്ഥലം വാങ്ങാൻ ആറുലക്ഷം രൂപവരെയും നൽകും. ഭാഗികമായി തകർന്ന വീടുകൾക്കും സഹായം നൽകും. അടിയന്തര സാഹചര്യം േനരിടാൻ തീരദേശ ജില്ലകൾക്ക് 50 ലക്ഷം രൂപയും മറ്റ് ജില്ലകൾക്ക് ആവശ്യപ്പെട്ടതനുസരിച്ച തുകയും മുൻകൂറായി നൽകി.
ഇടുക്കി ഉടുമ്പൻചോല രാജാക്കാട് കള്ളിമാലി വ്യൂ പോയൻറ് ഭാഗത്ത് മണ്ണൊലിച്ച് ഒരേക്കർ കൃഷി ഒലിച്ചുപോയി. കൊച്ചി ധനുഷ്ക്കോടി ദേശീയപാതയിൽ അടിമാലി മൂന്നാർ റോഡിൽ വടയാർ ഭാഗത്ത് മണ്ണിടിഞ്ഞ് ഗതാഗതം തടസ്സെപ്പട്ടു. മണ്ണിടിയാൻ സാധ്യതയുള്ളതിനാൽ ഗതാഗതം ആനച്ചാൽ വഴി തിരിച്ചുവിെട്ടന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.