പൊലീസി​ന്​ നഷ്​ടം 25 കോടി; 71 സ്​റ്റേഷനുകൾക്ക്​ നാശം

തി​രു​വ​ന​ന്ത​പു​രം: പ്ര​ള​യ​ത്തി​ൽ പൊ​ലീ​സി​ന്​ 25 കോ​ടി രൂ​പ​യു​ടെ ന​ഷ്​​ടം. കേ​സു​ക​ളെ ബാ​ധി​ക്കു​ന്ന രേ​ഖ​ക​ൾ ന​ഷ്​​ട​മാ​യി​ട്ടി​ല്ലെ​ന്ന്​ ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​മാ​ർ ഡി.​ജി.​പി​ക്ക് ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. പൊ​ലീ​സ് സ്​​റ്റേ​ഷ​നു​ക​ൾ, വാ​ഹ​ന​ങ്ങ​ള്‍, ക​മ്പ്യൂ​ട്ട​ർ, വ​യ​ർ​ല​സ് എ​ന്നി​വ​യു​ടെ ന​ഷ്​​ട​മാ​ണ് ക​ണ​ക്കാ​ക്കി​യ​ത്.

15 പൊ​ലീ​സ് സ്​​റ്റേ​ഷ​നു​ക​ളി​ൽ പൂ​ർ​ണ​മാ​യും വെ​ള്ളം ക​യ​റി. 71 സ്​​റ്റേ​ഷ​നു​ക​ൾ ഭാ​ഗി​ക​മാ​യി ന​ശി​ച്ചു. ആ​ല​പ്പു​ഴ​യി​ലാ​ണ് കൂ​ടു​ത​ൽ നാ​ശം. സ്​​റ്റേ​ഷ​ൻ അ​റ്റ​കു​റ്റ​പ്പ​ണി​ക്ക് മാ​ത്രം 5.35 കോ​ടി രൂ​പ വേ​ണ്ടി​വ​രു​മെ​ന്നാ​ണ് പ്രാ​ഥ​മി​ക ക​ണ​ക്ക്. ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നി​റ​ങ്ങി​യ പൊ​ലീ​സു​കാ​രു​ടെ യൂ​നി​ഫോ​മും തൊ​ണ്ടി​മു​ത​ലാ​യി പി​ടി​ച്ചെ​ടു​ത്ത വാ​ഹ​ന​ങ്ങ​ളും ന​ശി​ച്ചു. ഇ​വ​യു​ടെ ന​ഷ്​​ടം ക​ണ​ക്കാ​ക്കി​യി​ട്ടി​ല്ല. ആ​ലു​വ റൂ​റ​ൽ എ​സ്.​പി​യു​ടെ ക്യാ​മ്പ് ഓ​ഫി​സി​ൽ വെ​ള്ളം ക​യ​റി കാ​ർ കേ​ടാ​യി.

ആ​റ​ന്മു​ള പൊ​ലീ​സ് സ്​​റ്റേ​ഷ​ൻ ന​വീ​ക​ര​ണ​ത്തി​ന് ര​ണ്ടു​കോ​ടി അ​നു​വ​ദി​ച്ചു. ഓ​രോ ജി​ല്ല​യി​ലെ​യും വി​ശ​ദ ക​ണ​ക്കെ​ടു​പ്പി​ന് എ​സ്.​പി​മാ​ർ​ക്ക്​ നി​ർ​ദേ​ശം ന​ൽ​കി. റി​പ്പോ​ർ​ട്ട്​ ല​ഭി​ച്ച​ശേ​ഷം അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്ക്​ പ​ണം അ​നു​വ​ദി​ക്കു​മെ​ന്ന് ഡി.​ജി.​പി അ​റി​യി​ച്ചു.

Tags:    
News Summary - kerala flood relief- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.