പ്രളയം: 25,000 കിറ്റുകൾ ആർട് ഓഫ് ലിവിങ് കേരള വിതരണം ചെയ്തു

കൊച്ചി: സംസ്ഥാനത്തെ വിവിധ ജില്ലകളിലെ പ്രളയബാധിത മേഖലകളിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായമൊരുക്കി ആർട് ഓഫ് ലിവിങ് കേരള. അഞ്ചു കിലോ അരി, ഭക്ഷ്യവസ്തുക്കൾ, കുടിവെള്ളം, വസ്ത്രങ്ങൾ എന്നിവ ഉൾപ്പെടുന്ന 25,000ലധികം കിറ്റുകൾ ദുരിതബാധിത മേഖലകളിലെ കുടുംബങ്ങൾക്ക് സംഘടന വിതരണം ചെയ്തു.

വിവിധ സ്ഥലങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾക്കായി 2,500ലധികം സന്നദ്ധ വളണ്ടിയർമാർ, ആയിരം യുവാചാര്യന്മാർ എന്നിവർ സേവനം ചെയ്യുന്നുണ്ട്. അയൽ സംസ്ഥാനങ്ങളിലെ ആർട് ഓഫ് ലിവിങ് കേന്ദ്രങ്ങളിൽ നിന്ന് എത്തുന്ന  അവശ്യവസ്തുക്കൾ ബംഗളൂരുവിലെ ആശ്രമത്തിൽ നിന്ന് തരംതിരിച്ച്‌ കേരളത്തിലെത്തും. സഹായങ്ങൾ നൽകാൻ ആഗ്രഹിക്കുന്നവർക്ക് സംഘടനയുടെ ഹെൽപ്പ് ലൈൻ നമ്പറിൽ 9446665017, 09847219244 ബന്ധപ്പെടാമെന്ന് സംസ്ഥാന ചെയർമാൻ ചന്ദ്രസാബു അറിയിച്ചു. 

Tags:    
News Summary - Kerala Flood: Art of Living Supplied 25000 Kits -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.