കൂടുതൽ കോവിഡ് ബാധയുള്ള സ്ഥലങ്ങളിൽ ട്രിപ്പിൾ ലോക് ഡൗൺ -മുഖ്യമന്ത്രി

തിരുവനന്തപുരം: കൂടുതൽ കോവിഡ് ബാധയുള്ള സ്ഥലങ്ങളിൽ ട്രിപ്പിൾ ലോക് ഡൗൺ ആലോചിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത് രോഗവ്യാപനം കൂടുതൽ കണ്ണൂർ ജില്ലയിലാണെന്നും അദ്ദേഹം പറഞ്ഞു. 

കണ്ണൂരിൽ മാത്രം ചികിത്സയിലുള്ളത് 93 കോവിഡ് രോഗികളാണ്. ഇതിൽ 19 പേർക്ക് വൈറസ് ബാധയേറ്റത് സമ്പർക്കത്തിലൂടെയാണ്. സംസ്ഥാന ശരാശരിയേക്കാൾ കൂടുതലാണ് കണ്ണൂരിലെ കണക്കെന്നും അദ്ദേഹം പറഞ്ഞു. 

സംസ്ഥാനത്തിന് പുറത്ത് നിന്ന് 1,33,249 പേർ ഇതുവരെ കേരളത്തിലെത്തിയിട്ടുണ്ട്. ഇതിൽ 1,16,775 പേർ അയൽ സംസ്ഥാനക്കാരാണ്. ഗൾഫിൽ നിന്ന് 16,474 പേരാണ് എത്തിയത്. 73,421 പേർ റെഡ് സോണിൽ നിന്നാണ് കേരളത്തിലെത്തിയതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

Tags:    
News Summary - Kerala Covid Tripple Lock Down -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.