കോൺഗ്രസ് നേതാക്കൾ ശക്തമായി സംസാരിച്ചാൽ പ്രശ്നം തീരും -പി.ജെ ജോസഫ്

ഇടുക്കി: കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനത്തെച്ചൊല്ലി ജോസഫ്-ജോസ് വിഭാഗങ്ങൾ തമ്മിലെ തർക്കം തുടരുന്നു. പരിഹാരശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും കോൺഗ്രസ് നേതാക്കളുടെ ഭാഗത്തുനിന്നും ശക്തമായ സമീപനം ഇല്ലെന്ന് പി.ജെ. ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു.

 

ചിലർ ഒഴിയാൻ സമയമെടുക്കും. ഒഴിഞ്ഞു പോകുമെന്ന് തന്നെയാണ് വിശ്വാസം. ഒരു ഉപാധിയും ചർച്ച ചെയ്യാൻ തയാറല്ലെന്നും നിബന്ധനകളില്ലാത്ത രാജിയാണ് വേണ്ടത്. കോൺഗ്രസ് നേതാക്കൾ ശക്തമായി സംസാരിച്ചാൽ പ്രശ്നം തീരുമെന്നാണ് കരുതുന്നത്. ഒരു പരിഹാരം ഉണ്ടാകുമെന്ന് വിശ്വസിക്കുന്നു.

രാജി െവക്കേണ്ടതാണെന്ന് രാഷ്ട്രീയകാര്യ ഉപദേശക സമിതി ചേർന്ന് തീരുമാനമെടുത്തല്ലോ. എന്നിട്ടും രാജി വെക്കാതിരിക്കുന്നത് ഉചിതമായ കാര്യമല്ല. ഇക്കാര്യത്തിൽ വരുന്ന തെരഞ്ഞെടുപ്പുകളിലും ഒരു തരത്തിലുമുള്ള നീക്കുപോക്കും ഉണ്ടാക്കില്ല -പി.ജെ. ജോസഫ് വ്യക്തമാക്കി.

ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം അവസാന 6 മാസം തങ്ങൾക്ക് നൽകുമെന്നായിരുന്നു ധാരണയെന്ന് ജോസഫ് വിഭാഗം അവകാശപ്പെടുന്നു. പ്രശ്നപരിഹാരത്തിന് ഇടപെടണമെന്ന് പി.ജെ ജോസഫ് മുന്നണിയോട് രേഖാമൂലം ആവശ്യപ്പെട്ടിരുന്നു.

Tags:    
News Summary - kerala congress pj joseph press meet-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.