Posted On
date_range Updated On
date_range അതിരപ്പിള്ളി പദ്ധതിയെ അനുകൂലിച്ച് കേരള കോൺഗ്രസ്-എം
കോട്ടയം: അതിരപ്പിള്ളി പദ്ധതിയെ അനുകൂലിച്ച് കേരള കോൺഗ്രസ്^എം. പരിസ്ഥിതിക്ക് ദോഷമുണ്ടാക്കാത്തനിലയിൽ പദ്ധതി നടപ്പാക്കണമെന്നാണ് പാർട്ടിയുടെ അഭിപ്രായമെന്ന് ചെയർമാൻ കെ.എം. മാണിയും വർക്കിങ് ചെയർമാൻ പി.ജെ. ജോസഫും പറഞ്ഞു. കേരള കോൺഗ്രസ്^എം സ്റ്റിയറിങ് കമ്മിറ്റി യോഗശേഷം സംസാരിക്കുകയായിരുന്നു ഇരുവരും. കേരളത്തിെൻറ സാഹചര്യത്തിൽ ജലൈവദ്യുതി പദ്ധതിയാണ് കൂടുതൽ അനുയോജ്യം. എന്നാൽ, ഇത്തരം പദ്ധതിക്കായി പ്രകൃതിയെ ഇല്ലായ്മ ചെയ്യാനുള്ള നീക്കത്തെ അനുകൂലിക്കാനാകില്ല. പരിസ്ഥിതിക്ക് വലിയ കോട്ടംവരാത്ത തരത്തിൽ മാറ്റങ്ങൾ വരുത്തി പദ്ധതി നടപ്പാക്കുകയാണ് വേണ്ടതെന്നും ഇവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.