രമേശ് ചെന്നിത്തലയുടെ വീട്ടിലെത്തി മുഖ്യമന്ത്രി

ആലപ്പുഴ: കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗവും മുൻ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തലയുടെ അമ്മയുടെ നിര്യാണത്തിൽ അനുശോചനം അറിയിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഹരിപ്പാട് ചെന്നിത്തല വീട്ടിൽ എത്തി.

മന്ത്രി സജി ചെറിയാന് ഒപ്പം മുഖ്യമന്ത്രി പിണറായി വിജയൻ ചെന്നിത്തല വീട്ടിലെത്തിയത്. രമേശ് ചെന്നിത്തലയെയും കുടുംബാംഗങ്ങളെയും നേരിട്ട് കണ്ട് അദ്ദേഹം അനുശോചനം അറിയിച്ചു. കുറച്ച് സമയം അവിടെ ചെലവഴിച്ച ശേഷമാണ് മുഖ്യമന്ത്രിയും സംഘവും മടങ്ങിയത്.

കഴിഞ്ഞാഴ്ച അന്തരിച്ച എൻ. ദേവകിയമ്മയുടെ മരണാനന്തര ചടങ്ങുകൾ ഇന്ന് രാവിലെയാണ് നടന്നത്. മരണാനന്തര ചടങ്ങുകൾക്ക് ശേഷമാണ് മുഖ്യമ​ന്ത്രി എത്തിയത്. രമേശ് ചെന്നിത്തലയുടെ വീട്ടിലെത്തിയ വിഡിയോ മുഖ്യമന്ത്രി തന്നെയാണ് ഫേസ്ബുക്കിലൂടെ പങ്കുവച്ചത്.

 

Tags:    
News Summary - Kerala CM at Ramesh Chennithala's house

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.