കൊച്ചി: വ്യവസായ വികസനം, അടിസ്ഥാനസൗകര്യ വികസനം, കാർഷികമേഖലയിലെ നവോത്ഥാനം, വിവി ധ വിഭാഗങ്ങൾക്കുള്ള ക്ഷേമപെൻഷൻ വർധന, പൈതൃകസംരക്ഷണം തുടങ്ങിയ പുരോഗമനപരമായ പ ദ്ധതികൾക്കൊപ്പം പ്രവാസിക്ഷേമത്തിന് ചരിത്രത്തിലെ ഏറ്റവും വലിയ തുക നീക്കിെവച്ചത് സന്തോഷം നൽകുന്നു. 90 കോടി രൂപ പ്രവാസി വകുപ്പിന് വിവിധ ക്ഷേമപരിപാടിക്ക് നീക്കിെവച്ചതും ലോക കേരളസഭക്ക് 12 കോടി വകയിരുത്തിയതും പ്രതീക്ഷയേകുന്നു.
സന്തുലിത ബജറ്റ് –ആസാദ് മൂപ്പൻ
കൊച്ചി: പ്രയാസകരമായ സാമ്പത്തിക യാഥാർഥ്യങ്ങൾക്കിടയിലും വികസനത്തിന് ഊന്നൽ നൽകി സന്തുലിത ബജറ്റ് അവതരിപ്പിക്കാൻ ധനമന്ത്രി ഡോ. തോമസ് ഐസക് നടത്തിയ ശ്രമം അഭിനന്ദനാർഹമാണെന്ന് ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ എം.ഡി ഡോ. ആസാദ് മൂപ്പൻ. കൊച്ചി കേന്ദ്രീകരിച്ച് അടിസ്ഥാന സൗകര്യവികസനങ്ങൾക്കായി നല്ല വിഹിതം നീക്കിവെച്ചിട്ടുണ്ട്. പാർശ്വവത്കരിക്കപ്പെട്ടവരുടെ ആനുകൂല്യങ്ങൾക്കായി മതിയായ ഫണ്ട് അനുവദിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.