യു.എ.പി.എ ചുമത്തിയത്​ ഗൂഢശ്രമത്തി​​െൻറ ഭാഗം -കെ.സി. വേണുഗോപാൽ

കല്‍പറ്റ: രണ്ടു​ യുവാക്കള്‍ക്കെതിരെ യു.എ.പി.എ ചുമത്തിയ സംഭവം ചില വിഷയങ്ങളില്‍നിന്നും ശ്രദ്ധതിരിക്കാനുള്ള ഗൂ ഢശ്രമത്തി​​​െൻറ ഭാഗമാണെന്ന്​ എ.ഐ.സി.സി ജന. സെക്രട്ടറി കെ.സി. വേണുഗോപാൽ. കല്‍പറ്റയില്‍ മാധ്യമപ്രവര്‍ത്തകരോട് സം സാരിക്കുകയായിരുന്നു അദ്ദേഹം.

ആര്‍.സി.ഇ.പി കരാറില്‍നിന്ന്​ കേന്ദ്ര സര്‍ക്കാറിന് പിന്‍വാങ്ങേണ്ടിവന്നത് രാജ്യവ്യാപക പ്രക്ഷോഭം ഭയന്നാണ്​. ടെക്‌സ്​​ൈറ്റല്‍സ്, കാര്‍ഷിക, ക്ഷീരമേഖലയിലടക്കം ബാധിക്കുന്ന വിഷയമായിരുന്നു അത്. കേന്ദ്ര സര്‍ക്കാറി​​​െൻറ തെറ്റായ നയങ്ങള്‍ക്കെതിരെ ശക്തമായ പ്രക്ഷോഭപരിപാടികളുമായി കോണ്‍ഗ്രസ് മുന്നോട്ടുപോകും. തെറ്റായ സാമ്പത്തികനയങ്ങള്‍ക്കെതിരെ ഈ മാസം 15 വരെ നടക്കുന്ന രാജ്യവ്യാപക പ്രക്ഷോഭത്തിന് കോണ്‍ഗ്രസ് നേതൃത്വം നല്‍കുകയാണ്​. മഹാരാഷ്​ട്രയില്‍ സ്വന്തം ആശയത്തില്‍നിന്നും ആദര്‍ശത്തില്‍നിന്നും വ്യതിചലിച്ച്​ ഒന്നും ചെയ്യാന്‍ കോണ്‍ഗ്രസ് ആഗ്രഹിക്കുന്നില്ല. അധികാരത്തിനുവേണ്ടി ആരുടെയും പിന്നാലെ പോകില്ല. മഹാരാഷ്​ട്രയിലെ പ്രതിസന്ധിക്കു​ കാരണം ബി.ജെ.പിയാണ്​.

വയനാട്ടിൽ ദേശീയപാതയിലെ രാത്രിയാത്രാ നിരോധനം സംബന്ധിച്ച കേസ് സുപ്രീംകോടതിയിലാണുള്ളത്. കപിൽ സിബലിനെപ്പോലുള്ള പ്രഗല്​ഭനായ അഭിഭാഷകന്‍ ഈ കേസില്‍ അനുകൂല തീരുമാനത്തിനായി വാദിക്കുന്നുണ്ട്​ -വേണുഗോപാൽ പറഞ്ഞു.

Tags:    
News Summary - kc venugopal on uapa case -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.