​കതിരൂർ മനോജ്​ വധം: പ്രതിക​െള കയ്യാമം ​െവച്ച 16 പൊലീസുകാർക്കെതിരെ നടപടി

കൊച്ചി: കണ്ണൂരിലെ ആർ.എസ്​.എസ്​ പ്രവർത്തകൻ കതിരൂർ മനോജ് വധക്കേസ്​ പ്രതികളെ കയ്യാമം ​െവച്ചു കോടതിയിലെത്തിച്ചതിന്​ 16 പൊലീസുകാർക്കെതിരെ നടപടി.  എറണാകുളം സബ്ജയിലിൽനിന്നും സി.ബി.ഐ കോടതിയിലേക്കു പ്രതികളെ കൊണ്ടുപോയ കൊച്ചി സിറ്റി എ.ആർ ക്യാമ്പിലെ 15 പൊലീസുകാർക്കും ഇവരെ ഡ്യൂട്ടിക്കു നിയോഗിച്ച ഗ്രേഡ് എസ്.ഐക്കുമെതിരെയാണു നടപടി. കയ്യാമം വെച്ച സംഭവത്തിൽ വിശദീകരണമാവശ്യപ്പെട്ട് എ.ആർ ക്യാമ്പ്​ അസിസ്​റൻറ്​ കമൻഡൻറ്​ നോട്ടീസ്​ നൽകുകയായിരുന്നു. 

കേസ്​ വിചാരണക്കായി വ്യാഴാഴ്​ച സി.ബി.ഐ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്നപ്പോഴാണ്  പ്രതികളെ കയ്യാമം വെച്ചത്​. ​ കോടതിയിൽനിന്നു പ്രതികളെ തിരികെ ജയിലിലേക്ക് എത്തിക്കു​േമ്പാൾ കയ്യാമം വെക്കരുതെന്ന്​ പൊലീസുകാർക്ക് നിർദേശം ലഭിച്ചിരുന്നു.  തുടർന്ന്​ വാഹനം റോഡരികിൽ നിർത്തി പ്രതികളുടെ കയ്യാമം അഴിച്ചു മാറ്റിയാണ്​ തിരിച്ചെത്തിച്ചത്​. കയ്യാമം വെച്ചതി​െനതിരെ എറണാകുളം സബ്ജയിൽ സൂപ്രണ്ടിനു പ്രതികൾ പരാതി നൽകിയിര​ുന്നു. ഇതിനു പിന്നാലെയാണ് പ്രതികൾക്ക് അകമ്പടി പോയ പൊലീസുകാരോട്​​ വിശദീകരണം തേടി പൊലീസുകാർക്ക് മെമ്മോ  നൽകിയിരിക്കുന്നത്​. 

മനുഷ്യാവകാശ ലംഘനം ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണമായിരുന്നുവെന്നും സംഭവത്തിൽ ഗുരുതര വീഴ്ച സംഭവിച്ചുവെന്നും ചൂണ്ടിക്കാട്ടിയാണ്​ പൊലീസുകാർക്ക്​ നോട്ടീസ്​ നൽകിയിരിക്കുന്നത്​. 24 മണിക്കൂറിനുള്ളിൽ വിശദീകരണം നൽകണമെന്നാണ് ആവശ്യം. 2014 സെപ്റ്റംബർ ഒന്നിനു വാഹനത്തിനു നേരെ ബോംബെറിഞ്ഞശേഷം ആർ.എസ്.എസ് നേതാവ് മനോജിനെ വെട്ടിക്കൊലപ്പെടുത്തിയെന്ന കേസി​​​​െൻറ വിചാരണയാണ്​ നടക്കുന്നത്​. സി.പി.എം പയ്യന്നൂർ ഏരിയ സെക്രട്ടറി ടി.ഐ. മധുസുദനൻ എന്നിവരടക്കം 25 സി.പി.എം പ്രവർത്തകരാണു കേസിലെ പ്രതികൾ. ഗൂഢാലോചനാക്കേസിൽ പ്രതിയായ കണ്ണ​ൂർ ജില്ലാ സെക്രട്ടറി പി.ജയരാജൻ ഉൾപ്പെടെ ഒമ്പതു പ്രതികൾക്കു ജാമ്യം ലഭിച്ചിരുന്നു. 

Tags:    
News Summary - kathirur manoj murder case- police- handcuff row

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.