കതിരൂര്‍ മനോജ് വധം: ജയരാജൻെറ ഹരജിയിൽ ഇന്നും വാദം തുടരും

കൊച്ചി: കതിരൂര്‍ മനോജ് വധക്കേസില്‍ യു.എ.പി.എ ചുമത്തിയത് ചോദ്യം ചെയ്ത് പി. ജയരാജന്‍ ഉള്‍പ്പടെയുള്ള പ്രതികള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതിയില്‍ ഇന്നും വാദം തുടരും. വാദത്തിന് കൂടുതല്‍ സമയം വേണമെന്ന പി. ജയരാജന്‍റെ  ആവശ്യം ഇന്നലെ ജസ്റ്റിസ് കെമാല്‍ പാഷയുടെ ‍ ബഞ്ച് നിരാകരിച്ചിരുന്നു. യു.എ.പി.എ ചുമത്താന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കരുകള്‍ക്ക് അധികാരമുണ്ടെന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ അഡിഷ്ണല്‍ സോളിസിറ്റര്‍ ജനറല്‍ വാദിച്ചത്. വാദം പൂര്‍ത്തിയായാല ഇന്ന്  കേസില്‍ വിധിയുണ്ടായേക്കും.

ഷുഹൈബ് വധത്തില്‍ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ട സിംഗിള്‍ ബ‍ഞ്ച് ഉത്തരവ് ചോദ്യം ചെയ്ത് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി ഇന്ന് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് പരിഗണിക്കും. സര്‍ക്കാരിന് വേണ്ടി സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനും മുന്‍ അഡീഷ്ണല്‍ സോളിസിറ്റര്‍ ജനറലുമായ അമരേന്ദ്ര ശരണ്‍ ഹാജരാകും. 

കാര്യക്ഷമമായി പൊലീസ് അന്വേഷണം നടന്നുവരുന്നതിനിടെ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ട സിഗിൾ ബഞ്ചിന്‍റെ നടപടി അസാധാരണമെന്നാണ് സര്‍ക്കാര്‍ വാദം. ഭരിക്കുന്ന പാര്‍ട്ടിയുടെ ഇടപെടല്‍ മൂലം പൊലീസ് അന്വേഷണത്തില്‍ ഭയമുണ്ടെന്ന ഹര്‍ജിക്കാരുടെ ആരോപണത്തെ വൈകാരികമായി സമീപിച്ചുകൊണ്ടാണ് സിംഗിള്‍ ബഞ്ച് സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടതെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടും.

 

 


 

Tags:    
News Summary - kathiroor manoj case -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.