കാസർകോട്: കാസർകോെട്ട കോവിഡ് ബാധിതെൻറ റൂട്ട് ഞെട്ടിക്കുന്നത്. വീട്ടിൽ ഏകാന്തവാസത്തിനിരിക്കണം എ ന്ന് നിർദേശിക്കപ്പെട്ടയാൾ സമ്പർക്കം പുലർത്തിയത് മുന്നറിയിപ്പുകളെല്ലാം കാറ്റിൽപറത്തി. മാർച്ച് 11ന് കരിപ് പൂരിൽ വിമാനമിറങ്ങിയ കോവിഡ് രോഗി മാർച്ച് 19വരെയുള്ള ദിവസങ്ങളിൽ മൂന്നുദിവസം സഹോദരെൻറ വീട്ടിൽ താമസിച്ചതൊഴിച്ചാൽ പരക്കെ യാത്രയിലായിരുന്നു. ചുരുങ്ങിയ ദിവസത്തിനുള്ളിൽ മുപ്പതോളം കേന്ദ്രങ്ങളിൽ. കുറെ കാര്യങ്ങൾ മറച്ചുവെച്ചിട്ടുണ്ട് എന്നും പറഞ്ഞവയിൽ കുറെ ശരിയാണോയെന്ന് ഉറപ്പുവരുത്താനുള്ളതായും കാസർകോട് കലക്ടർ ഇറക്കിയ റൂട്ട് മാപ്പിൽ പറയുന്നു.
മാർച്ച് 11ന് പുലർച്ച 2.30ന് ദുബൈ വിമാനത്താവളത്തിൽനിന്ന് െഎ.എക്സ് 344 എയർ ഇന്ത്യ വിമാനത്തിൽ കോഴിക്കോടേക്ക് യാത്ര. രാവിലെ 7.45ന് കോഴിക്കോട് വിമാനത്താവളത്തിൽ വിമാനമിറങ്ങുന്നു. അവിടെനിന്ന് ഒാേട്ടായിൽ യാത്ര. 9.30ന് മലപ്പുറം വിമാനത്താവള ജങ്ഷനിൽ കസ്റ്റംസ് ടാക്സി യൂനിയൻ ഒാഫിസിന് എതിർവശത്തെ സഹീർ റസിഡൻസി റൂം നമ്പർ 603ൽ താമസം. നേരേ വീട്ടിലേക്ക് പോകാനുള്ള നിർദേശം ലംഘിച്ചു. രാവിലെ 10ന് നടന്നുചെന്ന് സമീപത്തെ ഹോട്ടലിൽനിന്ന് ചായ കുടിച്ചു. 10.30 മുതൽ മൂന്നുവരെ കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടുമെത്തി. ലഗേജുമായി ബന്ധപ്പെട്ട പ്രശ്നമാണ് കാരണമെന്ന് പറയുന്നു. ഉച്ച കഴിഞ്ഞ് 3.15ന് വിമാനത്താവളത്തിൽനിന്ന് നടന്ന് സമീപത്തെ മൈത്രി ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ചു. വൈകീട്ട് നാലിന് വീണ്ടും സഹീർ റസിഡൻസിയിലേക്ക്.
എട്ടിന് വീണ്ടും വിമാനത്താവളത്തിലേക്ക്. പന്ത്രണ്ട് മണിക്ക് വിമാനത്താവളത്തിൽനിന്ന് നടന്ന് സമീപത്തെ സഫ്രാൻ േഹാട്ടലിൽനിന്ന് ഭക്ഷണം. 12.30ന് വീണ്ടും സഹീർ റസിഡൻസിയിൽ. രണ്ടു മണിക്ക് ഒാേട്ടായിൽ കോഴിക്കോട് റെയിൽവേ സ്റ്റേഷനിലേക്ക്. 2.30 മുതൽ മാർച്ച് 12ന് പുലർച്ച 3.30വരെ റെയിൽവേ സ്റ്റേഷനിൽ. 3.30ന് മാവേലി എക്സ്പ്രസ് കോച്ച് എസ് ഒമ്പതിൽ യാത്ര. മാർച്ച് 12ന് രാവിലെ ഏഴിന് കാസർകോട് റെയിൽവേ സ്റ്റേഷനിൽ. തുടർന്ന് ഒാേട്ടായിൽ 7.30ന് എരിയാൽ-കുഡ്ലുവിലെ വീട്ടിൽ. തുടർന്ന് മായിപ്പാടിയിലെ സഹോദരെൻറ വീട്ടിലേക്ക്. വൈകീട്ട് ഗ്രീൻസ്റ്റാർ ക്ലബിൽ സുഹൃത്തുക്കളെ കാണാൻ. മാർച്ച് 13ന് കൊച്ചുകുട്ടികളുമായി ഫുട്ബാൾ കളിച്ചു. തുടർന്ന് എരിയാൽ ബാർബർ ഷോപ്പിൽ പോയി. പിന്നീട് ആസാദ് നഗറിലെ സുഹൃത്തിെൻറ വീട്ടിൽ. ഉച്ചക്ക് എരിയാൽ ജുമാമസ്ജിദിൽ നമസ്കാരം, സി.പി.സി.ആർ.െഎക്ക് എതിർവശത്തെ ഹോട്ടലിൽ ഭക്ഷണം. തുടർന്ന് സി.പി.സി.ആർ.െഎയിലെ എസ്.ബി.െഎ ബാങ്കിൽ കയറി. വൈകീട്ട് വീണ്ടും എരിയാൽ ഗ്രീൻസ്റ്റാർ ക്ലബിൽ.
മാർച്ച് 14ന് രാവിലെ മഞ്ചത്തടുക്ക വില്ല േപ്രാജക്ട് ഏരിയയിലെ കല്യാണച്ചടങ്ങിൽ. 10.06ന് ഉളിയത്തടുക്ക പെട്രോൾ പമ്പ്, 11ന് അഡൂരിൽ വിവാഹാനന്തര സൽക്കാരത്തിൽ. തുടർന്നുള്ള യാത്രാവിവരങ്ങളിൽ രോഗി കുറെ ഭാഗം ഒളിപ്പിച്ചുെവച്ചിട്ടുണ്ട്. മാർച്ച് 15ന് 12.30ന് മഞ്ചത്തടുക്കയിൽ വിവാഹാനാന്തര സൽക്കാരത്തിൽ. 16ന് ഏഴിന് എരിയാൽ കുളങ്ങരയിൽ ഗൃഹപ്രവേശ ചടങ്ങിൽ. 12.15ന് എരിയാൽ കുളങ്ങരയിൽ കുഞ്ഞിെൻറ തൊട്ടിൽ കെട്ടൽചടങ്ങ്. രാത്രി ഒമ്പതിന് കാസർകോട് നഴ്സിങ് ഹോം. 17ന് 2.30ന് ജനറൽ ആശുപത്രിയിൽ സ്രവം നൽകി. 17, 18, 19 തീയതികളിൽ എരിയാൽ കുളങ്ങരയിൽ സഹോദരെൻറ വീട്ടിൽ താമസിച്ചു. 19ന് ആരോഗ്യവകുപ്പ് പിടിച്ചുകൊണ്ടുവന്ന് ആശുപത്രിയിലാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.