കാഞ്ഞങ്ങാട്: പടന്നക്കാട് സ്കൂട്ടറും ലോറിയും കൂട്ടിയിടിച്ച് മരിച്ച യുവതിയുടെ മകൾക്ക് അപകടത്തിൽ ഗുരുതര പരിക്ക്. എട്ടുവയസ്സുള്ള ആയിഷയെ മംഗളൂരു ആശുപത്രിയിലേക്ക് മാറ്റി. പടന്നക്കാട് കുയ്യാലിലെ സമദിന്റെ ഭാര്യ റസീനയാണ് (30) വ്യാഴാഴ്ച രാവിലെ ഐങ്ങോത്തുണ്ടായ വാഹനാപകടത്തിൽ മരിച്ചത്.
പെട്രോൾ പമ്പിനടുത്ത് ദേശീയപാതയിൽ യുവതി ഓടിച്ച സ്കൂട്ടറിൽ അശ്രദ്ധയിൽ ഓടിച്ചുവന്ന നാഷനൽ പെർമിറ്റ് ലോറി ഇടിക്കുകയായിരുന്നു. ജില്ല ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കാഞ്ഞങ്ങാട് ഭാഗത്തേക്ക് വരുകയായിരുന്നു സ്കൂട്ടറിനെ നീലേശ്വരം ഭാഗത്തേക്ക് പോവുകയായിരുന്നു നാഷനൽ പെർമിറ്റ് ലോറിയാണ് ഇടിക്കുകയായിരുന്നു.
മകൾക്കൊപ്പം സഞ്ചരിക്കുന്നതിനിടെയാണ് അപകടം. തലക്ക് സാരമായി പരിക്കേറ്റതിനാലാണ് കുട്ടിയെ മംഗളൂരുവിലേക്ക് മാറ്റിയത്. സ്കൂട്ടർ പാടേ തകർന്നനിലയിലാണ്. റസീനക്ക് എട്ടാം ക്ലാസ് വിദ്യാർഥിനിയായ ഷഫാന എന്ന മകളും ഒന്നരമാസം പ്രായമുള്ള അയാസ് എന്ന ആൺകുട്ടിയുമുണ്ട്. ബേക്കൽ ഹദ്ദാദ് നഗർ സ്വദേശിയായ ഭർത്താവ് വിദേശത്താണ്.
കുഞ്ഞിനെ അയൽവീട്ടിലാക്കി കാഞ്ഞങ്ങാട് ടൗണിലേക്ക് പോയി വരാമെന്നുപറഞ്ഞാണ് ഇറങ്ങിയത്. കൈക്കുഞ്ഞുള്ള റസീനയുടെ അപകടമരണം നാടിനെ കണ്ണീരിലാക്കി. ഹോസ്ദുർഗ് പൊലീസ് സ്ഥലത്തെത്തി. ലോറി ഡ്രൈവറുടെ പേരിൽ കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.