കാറിൽ കടത്തിയ മദ്യം പിടികൂടി

കുമ്പള: കർണാടക നിർമിത മദ്യം ഹോസ്ദുർഗ് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ വി.വി. പ്രസന്നകുമാറി‍െൻറ നേതൃത്വത്തിലുള്ള സംഘം പിടികൂടി.

കാറിൽ കടത്തിക്കൊണ്ടുപോവുകയായിരുന്ന മദ്യമാണ് വെള്ളിയാഴ്ച പുലർച്ച 12.20ന്​ ഹോസ്ദുർഗ് കൊഴക്കുണ്ടിൽ എക്സൈസ് സംഘത്തി​െൻറ പിടിയിലായത്.

കാറിൽ കടത്തിയ മദ്യം പിടികൂടികാറോടിച്ചിരുന്നയാൾ വാഹനം ഉപേക്ഷിച്ച് ഓടിപ്പോയതിനാൽ പ്രതിയെ അറസ്​റ്റ് ചെയ്യാൻ സാധിച്ചില്ല. പരിശോധനയിൽ പ്രിവൻറിവ് ഓഫിസർ എസ്. ജേക്കബ്, സിവിൽ എക്സൈസ് ഓഫിസർമാരായ കെ.വി. രഞ്ജിത്ത്, ടി.എം. മൊയ്തീൻ സാദിഖ്, സുധീർ പാറമ്മൽ, നിധീഷ് വൈക്കത്ത്, എ.വി. പ്രശാന്ത് കുമാർ എന്നിവരും ഉണ്ടായിരുന്നു. പ്രതിക്കായി അന്വേഷണം ഊർജിതമാക്കി.

Tags:    
News Summary - The liquor smuggled in the car was seized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.