കോ​ള​ജി​ന്റെ പു​തി​യ കെ​ട്ടി​ടനി​ർ​മാ​ണം നി​ല​ച്ച നി​ല​യി​ൽ

കരിന്തളം ഗവ. കോളജ് കെട്ടിടം നിർമാണം സാങ്കേതിക കുരുക്കിൽ

നീ​ലേ​ശ്വ​രം: മ​ല​യോ​ര​ത്തി​ന് ഒ​രു സ​ർ​ക്കാ​ർ കോ​ള​ജ് എ​ന്ന ആ​വ​ശ്യം പ​രി​ഗ​ണി​ച്ച് ആ​രം​ഭി​ച്ച ക​രി​ന്ത​ളം ഗ​വ. ആ​ർ​ട്സ് ആ​ൻ​ഡ്​ സ​യ​ൻ​സ് കോ​ള​ജ് പ്ര​വ​ർ​ത്ത​നം ഇ​പ്പോ​ഴും വാ​ട​ക കെ​ട്ടി​ട​ത്തി​ൽ ത​ന്നെ. 2018ലാ​ണ്​ ക​രി​ന്ത​ള​ത്ത് കോ​ള​ജ് അ​നു​വ​ദി​ച്ച​ത്.

എ​ന്നാ​ൽ സ്വ​ന്ത​മാ​യി കെ​ട്ടി​ടം ഇ​ല്ലാ​ത്ത​തി​നാ​ൽ ക​ഴി​ഞ്ഞ എ​ട്ടു വ​ർ​ഷ​മാ​യി കോ​ള​ജ് പ​ഠ​നം ന​ട​ക്കു​ന്ന​ത് വാ​ട​ക കെ​ട്ടി​ട​ത്തി​ലാ​ണ്. ക​രി​ന്ത​ളം പാ​ലി​യേ​റ്റി​വ് കെ​യ​റി​ന്റെ ഇ​രു​നി​ല കെ​ട്ടി​ട​മാ​ണ് ക്ലാ​സ് മു​റി​ക​ളാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ക​രി​ന്ത​ളം ഗ​വ. കോ​ള​ജി​ന് പു​തി​യ കെ​ട്ടി​ടം നി​ർ​മി​ക്കാ​ൻ കൊ​ല്ലം​പാ​റ മ​ഞ്ഞ​ള​ടു​ക്ക​ത്ത് അ​ഞ്ച് ഏ​ക്ക​ർ റ​വ​ന്യൂ ഭൂ​മി അ​നു​വ​ദി​ച്ചി​രു​ന്നു. ഒ​ടു​വി​ൽ ഇ​വി​ടെ കെ​ട്ടി​ടം നി​ർ​മാ​ണം ആ​രം​ഭി​ച്ചു. തൂ​ണു​ക​ൾ നി​ർ​മി​ച്ച് ഗ്രൗ​ണ്ട് ഫ്ലോ​റി​ന്റെ നി​ർ​മാ​ണ​മാ​ണ് ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​ത്‌. അ​തി​നി​ട​യി​ൽ മാ​സ​ങ്ങ​ളാ​യി പു​തി​യ കെ​ട്ടി​ടം നി​ർ​മാ​ണം സാ​ങ്കേ​തി​ക കു​രു​ക്കി​ൽ​പെ​ട്ട് നി​ല​ച്ച​നി​ല​യി​ലാ​ണ്.

സാ​ങ്കേ​തി​ക കു​രു​ക്ക് അ​ഴി​യാ​തെ കി​ട​ക്കു​ക​യാ​ണ്. ഇ​ത് വി​ദ്യാ​ർ​ഥി​ക​ളെ​യും അ​ധ്യാ​പ​ക​രെ​യും ഏ​റെ ആ​ശ​ങ്ക​യു​ണ്ടാ​ക്കു​ന്ന കാ​ര്യ​മാ​ണ്. ബി.​എ. ഇം​ഗ്ലീ​ഷ്, ബി.​കോം, ബി.​എ. എ​ക്ക​ണോ​മി​ക്സ്, ബി.​എ​സ്.​സി ബോ​ട്ട​ണി എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ 375 ഓ​ളം കു​ട്ടി​ക​ൾ ഈ ​കോ​ള​ജി​ൽ പ​ഠി​ക്കു​ന്നു​ണ്ട്. പ്രി​ൻ​സി​പ്പ​ൽ അ​ട​ക്കം അ​ഞ്ച് സ്ഥി​ര അ​ധ്യാ​പ​ക​ർ ജോ​ലി ചെ​യ്യു​ന്നു. 13 പേ​ർ ഗെ​സ്റ്റ് അ​ധ്യാ​പ​ക​രാ​ണ്. താ​ൽ​കാ​ലി​ക അ​ധ്യാ​പ​ക​ർ​ക്ക് ചു​മ​ത​ല​ക​ൾ ന​ൽ​കാ​നാ​വാ​ത്ത​തി​നാ​ൽ സ്ഥി​ര നി​യ​മ​ന അ​ധ്യാ​പ​ക​ർ​ക്ക് ജോ​ലി ഭാ​രം കൂ​ടു​ത​ലാ​ണ്. ഇ​ത് കു​ട്ടി​ക​ളു​ടെ പ​ഠ​ന​ത്തെ​യും കോ​ള​ജി​ന്റെ പ്ര​വ​ർ​ത്ത​ന​ത്തെ​യും ബാ​ധി​ക്കു​ന്നു​ണ്ട്.

കെ​ട്ടി​ട സൗ​ക​ര്യ​ങ്ങ​ൾ ഉ​ണ്ടാ​യാ​ൽ മാ​ത്ര​മേ കൂ​ടു​ത​ൽ കോ​ഴ്സു​ക​ൾ വ​രി​ക​യു​ള്ളൂ. ചെ​റി​യ ക്ലാ​സ് മു​റി​യി​ലാ​ണ് ലാ​ബ് പ്ര​വ​ർ​ത്ത​നം ന​ട​ക്കു​ന്ന​ത്. കോ​ള​ജ് ഗ​വേ​ണി​ങ് ക​മ്മി​റ്റി​യു​ടെ പ്ര​വ​ർ​ത്ത​നം വേ​ണ്ട​ത്ര തൃ​പ്തി​ക​ര​മ​ല്ല എ​ന്ന ആ​ക്ഷേ​പ​വു​മു​ണ്ട്. പു​തി​യ കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​ന്റെ സാ​ങ്കേ​തി​ക കു​രു​ക്ക​ഴി​ച്ച് നി​ർ​മാ​ണം വേ​ഗ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നാ​ണ് വി​ദ്യാ​ർ​ഥി​ക​ളും ര​ക്ഷി​താ​ക്ക​ളും ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

Tags:    
News Summary - Karinthalam Govt. College building construction

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.