റെഡ് റണ്‍ മാരത്തണ്‍ കേന്ദ്ര സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രഫ. ഡോ. സിദ്ദു പി. അല്‍ഗുര്‍ ഫ്ലാഗ് ഓഫ് ചെയ്യുന്നു
പെരിയ: അന്താരാഷ്ട്ര യുവജന ദിനാചരണത്തോടനുബന്ധിച്ച് എയ്ഡ്‌സിനെ കുറിച്ച് ജില്ലയിലെ കോളജ് വിദ്യാര്‍ഥികള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കാനായി സംഘടിപ്പിച്ച റെഡ് റണ്‍ മാരത്തണ്‍ മത്സരം കേരള കേന്ദ്ര സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രഫ. ഡോ. സിദ്ദു പി. അല്‍ഗുര്‍ ഫ്ലാഗ് ഓഫ് ചെയ്തു. അറിവും ഉത്തരവാദിത്തവും അനുകമ്പയും ഉള്ള ചെറുപ്പക്കാരാണ് സമൂഹത്തില്‍ പോസിറ്റീവായ മാറ്റം കൊണ്ടുവരുന്നതെന്ന് അദ്ദേഹം പറഞ്ഞു.
വിജ്ഞാനവും ആരോഗ്യവും കൃത്യമായ ലക്ഷ്യബോധവും കൈമുതലാക്കി സത്യസന്ധതയോടെ മുന്നേറാന്‍ യുവാക്കള്‍ തയാറാകണമെന്ന് വൈസ് ചാന്‍സലര്‍ പറഞ്ഞു. ജില്ല എയ്ഡ്‌സ് നിയന്ത്രണ ഓഫിസര്‍ ഡോ. ആരതി രഞ്ജിത്ത് അധ്യക്ഷത വഹിച്ചു.
ഡെപ്യൂട്ടി ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. അജയ് രാജന്‍ മുഖ്യപ്രഭാഷണം നടത്തി. സ്റ്റുഡന്റ്‌സ് വെല്‍ഫെയര്‍ ഡീന്‍ പ്രഫ. രാജേന്ദ്ര പിലാങ്കട്ട വിജയികള്‍ക്കുള്ള സമ്മാനദാനം നിര്‍വഹിച്ചു. പെരിയ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫിസര്‍ ഡോ. ഡി.ജി. രമേശ് എന്നിവർ സംസാരിച്ചു.
കേരള കേന്ദ്ര സര്‍വകലാശാല എന്‍.എസ് എസ് പ്രോഗ്രാം കോഓഡിനേറ്റര്‍ ഡോ. എസ്. അൻപഴകി സ്വാഗതവും ഡെപ്യൂട്ടി ജില്ല എജുക്കേഷന്‍ മീഡിയ ഓഫിസര്‍ പി.പി. ഹസീബ് നന്ദിയും പറഞ്ഞു. മാരത്തണ്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ എം.കെ. ദേവിക, വൈ. ഫാത്തിമ, കെ.വി. ലിതിന (മൂവരും ഇ.കെ.എന്‍.എം ഗവ. കോളജ് എളേരിത്തട്ട്), എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി.
ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ സോണെറ്റ് പയസ് (മാലിക് ദിനാര്‍ കോളജ്), മുഹമ്മദ് നബ്ഹാന്‍ (ഗവ കോളജ് കാസർകോട്), അഭിഷേക് ബാബു (ഇ.കെ.എന്‍.എം ഗവ. കോളജ് എളേരിത്തട്ട്) എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മുന്നും സ്ഥാനം നേടി. ഇവര്‍ക്ക് യഥാക്രമം 5000 രൂപ, 4000 രൂപ, 3000 രൂപ കാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും നൽകി. ഇവര്‍ ആഗസ്റ്റിൽ നടക്കുന്ന സംസ്ഥാനതല മത്സരത്തില്‍ ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.