ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ച ത​ക​ർ​ന്നു​വീ​ണ രാ​ജാ റോ​ഡി​ലെ

കെ​ട്ടി​ട​ത്തി​ന്റെ ഭാ​ഗം

കെ​ട്ടി​ട​ങ്ങ​ൾ​ക്ക്​ പ​ഴ​ക്കം ദു​ര​ന്തം​കാ​ത്ത്​ നീ​ലേ​ശ്വ​രം ന​ഗ​രം

നീ​ലേ​ശ്വ​രം: നീ​ലേ​ശ്വ​രം ന​ഗ​ര​ത്തി​ലെ കാ​ല​പ്പ​ഴ​ക്കം​ചെ​ന്ന കെ​ട്ടി​ട​ങ്ങ​ൾ പൊ​ളി​ച്ചു​നീ​ക്കു​മെ​ന്ന ന​ഗ​ര​സ​ഭ അ​ധി​കൃ​ത​രു​ടെ തീ​രു​മാ​നം നി​ല​നി​ൽ​ക്കു​ന്ന​തി​നി​ട​യി​ൽ വീ​ണ്ടും കെ​ട്ടി​ടം ത​ക​ർ​ന്നു​വീ​ണു. ബ​സ് സ്റ്റാ​ൻ​ഡി​ന് കി​ഴ​ക്കു​വ​ശ​ത്താ​യി രാ​ജാ റോ​ഡി​ന് അ​രി​കി​ലു​ള്ള ഓ​ടി​ട്ട കെ​ട്ടി​ട​ത്തി​ന്റെ മു​ൻ​ഭാ​ഗ​മാ​ണ് ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ച ത​ക​ർ​ന്ന് റോ​ഡി​ലേ​ക്ക് വീ​ണ​ത്. പു​ല​ർ​ച്ച ആ​യ​തി​നാ​ൽ വ​ൻ അ​പ​ക​ടം ഒ​ഴി​വാ​യി. കാ​ല​പ്പ​ഴ​ക്കം​കൊ​ണ്ട് ദ്ര​വി​ച്ച് ഏ​തു​നി​മി​ഷ​വും ത​ക​ർ​ന്നു​വീ​ഴാ​വു​ന്ന നി​ര​വ​ധി കെ​ട്ടി​ട​ങ്ങ​ൾ ന​ഗ​ര​ത്തി​ലു​ണ്ട്. കെ​ട്ടി​ടം പൊ​ളി​ച്ചു​നീ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഉ​ട​മ​ക​ൾ​ക്ക് ന​ഗ​ര​സ​ഭ നോ​ട്ടീ​സ് അ​യ​ച്ചു​വെ​ങ്കി​ലും പൊ​ളി​ച്ചു​നീ​ക്കാ​ൻ ത​യാ​റാ​യി​ല്ല. എ​ന്നാ​ൽ അ​പ​ക​ട സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് ന​ഗ​ര​സ​ഭ അ​ധി​കൃ​ത​രും പൊ​ളി​ച്ചു​നീ​ക്കാ​ൻ ത​യാ​റാ​കു​ന്നി​ല്ല. മാ​ർ​ക്ക​റ്റ് ജ​ങ്​​ഷ​ൻ മു​ത​ൽ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ വ​രെ​യു​ള്ള റോ​ഡ​രി​കി​ൽ നി​ര​വ​ധി കെ​ട്ടി​ട​ങ്ങ​ൾ കാ​ലാ​വ​ധി ക​ഴി​ഞ്ഞ് ഏ​തു​നി​മി​ഷ​വും ത​ക​ർ​ന്നു​ഴുന്ന സ്ഥിതിയിലാണ്. നീ​ലേ​ശ്വ​രം ന​ഗ​ര​ത്തി​ലെ അ​പ​ക​ട​ക​ര​മാ​യി നി​ൽ​ക്കു​ന്ന കെ​ട്ടി​ട​ങ്ങ​ൾ ത​ക​ർ​ന്ന് വീ​ഴു​മ്പോ​ൾ പ​ല​രും അ​പ​ക​ട​ത്തി​ൽ​നി​ന്ന് അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ മു​ൻ​കൈ​യെ​ടു​ത്ത് കെ​ട്ടി​ട ഉ​ട​മ​ക​ൾ​ക്ക് നോ​ട്ടീ​സ് ന​ൽ​കി യോ​ഗം വി​ളി​ച്ചു​ചേ​ർ​ത്ത് തീ​രു​മാ​ന​ത്തി​ന്റെ മ​ഷി​യു​ണ​ങ്ങും മു​മ്പാ​ണ് ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ച പ​ഴ​യ കെ​ട്ടി​ത്തി​ന്റെ ഒ​രു ഭാ​ഗം ത​ക​ർ​ന്നത്. കെ​ട്ടി​ട​ത്തി​ന്റെ താ​ഴെ ഭാ​ഗ​ത്തെ മേ​ൽ​ക്കൂ​ര​യാ​ണ് റോ​ഡി​ലേ​ക്ക് പ​തി​ച്ച​ത്. സാ​ധാ​ര​ണ ദി​വ​സ​ങ്ങ​ളി​ൽ നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ളും വാ​ഹ​ന​ങ്ങ​ളും ക​ട​ന്നു​പോ​കു​ന്ന തി​ര​ക്കേ​റി​യ ക​ന​റാ ബാ​ങ്കി​ന്റെ എ​തി​ർ​വ​ശ​ത്തെ പാ​ത​യോ​ര​ത്താ​ണ് ഈ ​അ​പ​ക​ടം സം​ഭ​വി​ച്ച​ത്.

​വ​ർ​ഷ​ങ്ങ​ളോ​ളം പ​ഴ​ക്ക​മു​ള്ള, പൂ​ർ​ണ​മാ​യും ജീ​ർ​ണാ​വ​സ്ഥ​യി​ലാ​യി​രു​ന്ന ഈ ​ഇ​രു​നി​ല കെ​ട്ടി​ട​ത്തി​ന്റെ അ​പ​ക​ടാ​വ​സ്ഥ​യെ​ക്കു​റി​ച്ച് വ്യാ​പാ​രി​ക​ളും പൊ​തു​ജ​ന​ങ്ങ​ളും നേ​ര​ത്തെ ത​ന്നെ അ​ധി​കൃ​ത​ർ​ക്ക് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്ന​താ​ണ്. കെ​ട്ടി​ട​ത്തി​ന്റെ മു​ക​ൾ​നി​ല​യി​ലെ ത​ടി​കൊ​ണ്ടു​ള്ള തൂ​ണു​ക​ളും ഉ​ത്ത​ര​ങ്ങ​ളും ദ്ര​വി​ച്ച് ഏ​തു​നി​മി​ഷ​വും നി​ലം​പൊ​ത്താ​വു​ന്ന അ​വ​സ്ഥ​യി​ലാ​യി​രു​ന്നു. മ​ഴ​ക്കാ​ലം ശ​ക്ത​മാ​യ​തോ​ടെ മേ​ൽ​ക്കൂ​ര​യി​ലൂ​ടെ വെ​ള്ളം ഒ​ലി​ച്ചി​റ​ങ്ങി ചു​വ​രു​ക​ൾ കൂ​ടു​ത​ൽ ദു​ർ​ബ​ല​മാ​വു​ക​യും ചെ​യ്തു. കെ​ട്ടി​ട​ത്തി​ന്റെ താ​ഴ​ത്തെ നി​ല​യി​ൽ അ​പ​ക​ടാ​വ​സ്ഥ​യി​ലു​ള്ള ക​ട​മു​റി​ക​ൾ സ​മീ​പ​ത്ത് ത​ന്നെ​യു​ണ്ട്. മു​ഖ്യ​ബ​സാ​റി​ലെ പ​ഴ​യ കെ​ട്ടി​ട​ത്തി​ൽ​നി​ന്ന്​ ഒ​ന്ന​ര​വ​ർ​ഷം മു​മ്പ് ഓ​ടു​ക​ളും പ​ട്ടി​ക​ക​ളും റോ​ഡി​ലേ​ക്ക് പൊ​ളി​ഞ്ഞു​വീ​ണ് യാ​ത്ര​ക്കാ​ര​ൻ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടി​രു​ന്നു.

Tags:    
News Summary - Aging Buildings Put Nileshwaram Town at Risk of Disaster

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.